പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍

ഇവരില്‍നിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയും ഗ്ലാസും പിടിച്ചെടുത്തു
Three policemen suspended for drinking alcohol at police camp
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കൊച്ചി: പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഹില്‍പാലസ് ക്യാംപിലെ ബാരക്കിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എന്‍ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹില്‍പാലസ് പൊലീസ് ക്യാംപിലെ ബാരക്കില്‍ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇവര്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്.

Three policemen suspended for drinking alcohol at police camp
'അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലായിരുന്നു'

ഇവരില്‍നിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയും ഗ്ലാസും പിടിച്ചെടുത്തു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ അഭിലാഷ് അവിടെ ഉണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

മറ്റ് രണ്ട് ഉദ്യോഗസ്ഥരായ നവാസിനെയും വിഷ്ണുവിനെയും ഹില്‍പാലസ് സ്റ്റേഷനില്‍ എത്തിച്ച് ബ്രെത്ത് അനലൈസര്‍ പരിശോധനയും തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയും നടത്തി. ഇരുവരും മദ്യപിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അസിസ്റ്റന്റ് കമന്‍ഡാന്റിനെ ചുമതലപ്പെടുത്തി.

Three policemen suspended for drinking alcohol at police camp
ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങി ഒരുമാസം; സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു
Three policemen suspended for drinking alcohol at police camp
നാലു ലക്ഷത്തിന്റെ മാല മോഷ്ടിച്ച് ഫ്‌ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; ഹോം നഴ്‌സ് പിടിയില്‍
Three policemen suspended for drinking alcohol at police camp
'ഓഹരി കൈമാറിയാലും വിഴിഞ്ഞത്ത് എംഎസ് സിക്ക് കുത്തകാവകാശം ഉണ്ടാകില്ല; സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ'
Summary

Three policemen suspended for drinking alcohol at police camp

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com