തിരുവനന്തപുരം: പ്രധാനമന്ത്രി വികസനപദ്ധതികള്‍ പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. ഓടി വന്ന് അങ്ങനെ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ആകില്ലെന്ന് വിവി രാജേഷ് പറഞ്ഞു. ഭരണസമിതിക്ക് അങ്ങനെ ഒരു തീരുമാനം എടുക്കാനും കഴിയില്ല. പദ്ധതികളെ കുറിച്ച് വന്നത് വാര്‍ത്തകള്‍ മാത്രമാണ്. അതൊക്കെ നടപ്പാക്കാന്‍ കുറച്ചുകൂടി സമയമെടുക്കുമെന്നും വിവി രാജേഷ് പറഞ്ഞു.
'കേരളത്തിലെ വികസനം ആഗ്രഹിക്കുന്ന ജനങ്ങള്‍ കിട്ടിയ അംഗീകാരമാണ് അത്. എന്നെ കെട്ടിപ്പിടിച്ചത് ഒരുവ്യക്തിക്ക് കിട്ടിയ അംഗീകാരമല്ല. പ്രധാനമന്ത്രി ആഗ്രഹിക്കുന്ന തരത്തിലുള്ള വികസനം യാഥാര്‍ഥ്യമാക്കാന്‍ തിരുവനന്തപുരത്തിന് അവസരം വന്നതിന്റെ സ്‌നേഹമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. വാര്‍ത്തകളില്‍ കാണുന്നതുപോലെ ഓടി വന്നിട്ട് പ്രധാനമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ കഴിയില്ല. ഒരു ഭരണസമിതിക്ക് അങ്ങനെ തീരുമാനമെടുക്കാനും കഴിയില്ല. തിരുവന്തപുരത്ത് സാറ്റലൈറ്റ് സിറ്റി വരേണ്ടതാണ്. അതുകൊടുത്ത മാധ്യമപ്രവര്‍ത്തകരുടെ ആഗ്രഹം കൂടിയായിരിക്കാം. അത് യാഥാര്‍ഥ്യത്തിലെത്താന്‍ കുറച്ചുകൂടി സമയമെടുക്കും'- രാജേഷ് പറഞ്ഞു.
തലസ്ഥാന കോര്‍പ്പറേഷന്‍ ബിജെപി സ്വന്തമാക്കിയ ശേഷം ആദ്യമായി നഗരത്തിലെത്തുന്ന പ്രധാനമന്ത്രി നഗരവാസികള്‍ക്കായി വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വര്‍ഷങ്ങളായി നടപ്പാകാതെകിടക്കുന്ന പദ്ധതികള്‍ക്കു പരിഹാരമാവുമെന്നു പ്രതീക്ഷിച്ചതിനൊപ്പം അടുത്ത വികസനക്കുതിപ്പിനുള്ള നാന്ദികുറിക്കലാവും ഈ സന്ദര്‍ശനമെന്നും കരുതിയവരും ധാരാളം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates