ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു; മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് യുവതി; പരാതിയുമായി യുവാവ്

മൂന്ന് ദിവസം മുൻപ് എഫ്ബി വഴി പരിചയപ്പെട്ടു; മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് യുവതി; പരാതിയുമായി യുവാവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പത്തനംതിട്ട: മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാൻ ശ്രമിച്ചതായി യുവാവിന്റെ പരാതി. അടൂർ പെരിങ്ങനാട് സ്വദേശിയായ യുവാവാണ് പൊലീസിൽ പരാതി നൽകിയത്. ഇതര സംസ്ഥാനക്കാരിയായ യുവതി രണ്ട് ലക്ഷം രൂപ തട്ടാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തന്റെ ചിത്രം ചേർത്ത് മോർഫ് ചെയ്ത അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 

മൂന്ന് ദിവസം മു‍ൻപ് ഫെയ്സ്ബുക് വഴി പരിചയപ്പെട്ട യുവതിയാണ് യുവാവിനെ കെണിയിൽപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. ഫെയ്സ്ബുക്കിൽ നിന്നു യുവാവിന്റെ ഫോൺ നമ്പർ എടുത്ത് വീഡിയോ കോൾ ചെയ്ത യുവതി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു.

പണം നൽകില്ലെന്ന് പറഞ്ഞതോടെ തന്റെ ചിത്രം മറ്റൊരാളിന്റെ ചിത്രവുമായി മോർഫ് ചെയ്തുള്ള അശ്ലീല വീഡിയോ ഫെയ്സ്ബുക്കിലെ സുഹൃത്തുകൾക്കും ബന്ധുക്കൾക്കും മെസഞ്ചറിലൂടെ അയച്ചു കൊടുത്തെന്നും പരാതിയിൽ പറയുന്നു. ഇതറിഞ്ഞ യുവാവ് ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. പെരിങ്ങനാട് സ്വദേശിയായ മറ്റൊരു യുവാവും ഇതുപോലെ കെണിയിൽപ്പെട്ടതായി പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com