സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച് പ്രചാരണം; വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി

സിപിഎമ്മിന്റെ സൈബര്‍ വിങ്ങുകള്‍ തനിക്കെതിരെ കുറേദിവസമായി നിരന്തരമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്
Minister K M Shaji
മന്ത്രി കെ എം ഷാജി
Edited By:
Updated on: 
2 min read

കോഴിക്കോട്: റേഞ്ച് റോവര്‍ വിവാദത്തില്‍ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. കുറേ ദിവസങ്ങളായി മാധ്യമങ്ങള്‍ ഏകപക്ഷീയമായ പ്രചാരണം നടത്തുകയാണ്. സിപിഎമ്മിന്റെ സൈബര്‍ വിങ്ങുകള്‍ കുറേദിവസമായി നിരന്തരമായി പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. തന്റെ വിദേശയാത്ര സമയത്ത് മാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. ആദ്യം വന്നത് കെ എം ഷാജി ഒരു ആഡംബര വാഹനത്തില്‍ യാത്ര ചെയ്യുന്നു എന്നാണ്. ഇത്ര വലിയ വാഹനം വാങ്ങാന്‍ ഷാജിക്ക് കഴിയില്ലല്ലോ എന്നായിരുന്നു ആദ്യ പ്രചാരണം.

Minister K M Shaji
'ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാൻ അർഹതയില്ല': മുഖ്യമന്ത്രി

ഇത് നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ലെന്നും പ്രചാരണം വന്നു. വാഹനത്തിന്റെ വിലയെ സംബന്ധിച്ച് ഊഹാപോഹ കണക്കും വന്നു. വിവാദമായ കാര്‍ മുമ്പ് അഴീക്കോട് എംഎല്‍എ ആയിരുന്നപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. കാര്‍ തന്റേതല്ലെന്ന് തിരിച്ചറിഞ്ഞതോടെ വാര്‍ത്ത നല്‍കിയവര്‍ മലക്കം മറിഞ്ഞു. സുഹൃത്തിന്റെ വാഹനം ഉപയോഗിക്കുന്നു. സുഹൃത്തിന് എന്തോ ഉപകാരം നല്‍കിയതുകൊണ്ടാണ് വാഹനം ഉപയോഗിക്കാന്‍ കൊടുത്തതെന്നായി തുടര്‍ന്നുള്ള പ്രചാരണം. പ്രത്യുപകാരം പ്രതീക്ഷിച്ചാണ് എന്തും ചെയ്യുന്നതെന്ന് വിചാരിക്കുന്നവരുടെ മാനസിക വ്യാപാരത്തിന്റെ കുഴപ്പമാണത്. മന്ത്രി കെ എം ഷാജി പറഞ്ഞു.

സുഹൃത്തിന്റെ വാഹനം അനുമതിയോടെയാണ് യാത്ര ചെയ്തത്. അപ്പോള്‍ പ്രചാരണം അനുമതി കൂര്‍ഗില്‍ പോകാന്‍ മാത്രമാണെന്നാണ്. കൂര്‍ഗില്‍ പോയിട്ട് തിരികെ നടന്നു വരണോ?. പിന്നീട് കാസര്‍കോട് മറ്റൊരു സ്വകാര്യ വാഹനം കെ എം ഷാജി ഉപയോഗിച്ചു എന്നായിരുന്നു വാര്‍ത്ത. അതിനുശേഷം വിദേശത്ത് പോയപ്പോള്‍ കുഴപ്പക്കാരനായ ബാര്‍ മുതലാളിയുമായി കൂടിക്കാഴ്ച നടത്തിയെന്നായി പ്രചാരണം. ഈ ബാര്‍ മുതലാളി പിണറായി വിജയന്‍, പി ശ്രീരാമകൃഷ്ണന്‍, സ്പീക്കര്‍ ഷംസീര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. അതോടെ ആ പ്രചാരണം നിന്നു. തുടര്‍ന്ന് വേറൊരു കുഴപ്പക്കാരനുമായി കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്ത പ്രചരിച്ചു.

മന്ത്രി സഞ്ചരിക്കുന്നതാണ് മന്ത്രിയുടെ വാഹനം. മന്ത്രിവാഹനത്തിന്റെ ഫ്‌ലാഗ് കോഡ് ലംഘിച്ചിട്ടില്ല. മന്ത്രിമാര്‍ പൊതുമുതല്‍ പാഴാക്കരുത്, ഒഫീഷ്യല്‍ പ്രവിലേജ് വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുതെന്നതാണ് നാട്ടിലെ പൊതുബോധം. അതേസമയം വ്യക്തിപരമായ പ്രിവിലേജ് നാടിനുവേണ്ടിയോ, സര്‍ക്കാരിനു വേണ്ടിയോ ഉപയോഗിക്കുന്നതില്‍ ഒരു തെറ്റില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. എന്നാല്‍ പേഴ്‌സണല്‍ കാര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കെ എം ഷാജി പറഞ്ഞു.

വിവാദ കാറിനു മുന്നില്‍ താന്‍ നില്‍ക്കുന്നതായി പ്രചരിപ്പിക്കുന്ന ചിത്രം എഐ നിര്‍മ്മിതമായ വ്യാജ ഫോട്ടോയാണ്. ഫോട്ടോയില്‍ കേരള സ്‌റ്റേറ്റ് 13-ാം നമ്പര്‍ കാര്‍ തന്റെ തറവാട്ടു വകയായി കിട്ടിയതാണെന്ന അഹങ്കാരത്തോടെ നില്‍ക്കുന്ന കെ എം ഷാജിയുടെ ചിത്രമാണ്. മാധ്യമങ്ങള്‍ സാമാന്യ മര്യാദ പാലിച്ചില്ല. ഈ ചിത്രങ്ങള്‍ നല്‍കുമ്പോള്‍ അല്‍പ്പം ഉളുപ്പെങ്കിലും വേണ്ടേ?. എഐ ഫോട്ടോ ആണോയെന്ന് അന്വേഷിക്കാനുള്ള സാമാന്യ മര്യദയെങ്കിലും കാണിക്കണ്ടേയെന്ന് മന്ത്രി കെ എം ഷാജി ചോദിച്ചു.

ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുതലാളി എനിക്കും കുടുംബമുണ്ടെന്ന് പറഞ്ഞ് കരയുകയാണ്. ബാക്കിയുള്ളവരെല്ലാം സന്യസിക്കുകയാണോ?. ബാക്കിയുള്ള രാഷ്ട്രീയക്കാര്‍ അടക്കം സന്യസിക്കുകയാണോ, മൂപ്പര്‍ക്ക് മാത്രമേ കുടുംബമുള്ളൂ, ഭാര്യയുള്ളൂ, മക്കളുള്ളൂ. ഓരോരുത്തര്‍ക്കും കൊള്ളുമ്പോളാണ് ഈ പറയുന്നതെന്ന് കെ എം ഷാജി പറഞ്ഞു. ചട്ടം അറിയില്ലെങ്കില്‍ ചട്ടമ്പിത്തരം പറയരുത്. മന്ത്രിമാരായാല്‍ ചില പരിമിതികളുണ്ട്. മന്ത്രിമാരുടെ എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. സര്‍ക്കാരിന് നഷ്ടം വരുന്ന, സ്വജനപക്ഷപാതം വരുന്ന ഒരു കാര്യം ചെയ്യരുതെന്ന് മന്ത്രിയായപ്പോള്‍ തീരുമാനിച്ചിരുന്നു. നിയമവിരുദ്ധമായ പ്രവൃത്തി ഉണ്ടാകില്ലെന്നും മന്ത്രി കെ എം ഷാജി പറഞ്ഞു.

മന്ത്രിമാര്‍ സ്വകാര്യ വാഹനം ഉപയോഗിക്കരുതെന്ന് നിയമവും ചട്ടവുമില്ല. കഴിഞ്ഞ കാലത്തെ സര്‍ക്കാരിലെ മന്ത്രിമാരും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. തന്റെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍, അക്കാര്യം ശ്രദ്ധിക്കും. ആ വിമര്‍ശനം ഉള്‍ക്കൊള്ളും. താന്‍ നിയമവിരുദ്ധമായോ, അധാര്‍മ്മികമായോ ഒന്നും ചെയ്യില്ലെന്ന് ഉറപ്പു പറയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആത്മവിശ്വാസമുണ്ട്. ജാഗ്രതയും ധാര്‍മ്മികതയും മാത്രമാണ് പ്രശ്‌നം. അത് ശ്രദ്ധിക്കും. അതേസമയം വിവാദ കാര്‍ വീണ്ടും ഉപയോഗിക്കുമോയെന്ന ചോദ്യത്തിന്, അക്കാര്യം ഉറപ്പു പറയാനാകില്ലെന്ന് മന്ത്രി കെ എം ഷാജി പറഞ്ഞു. തദ്ദേശ വകുപ്പില്‍ കഴിഞ്ഞ കാലത്തെ അഴിമതികള്‍ പരിശോധിക്കുമെന്നും മന്ത്രി കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

Minister K M Shaji
'കണ്ണടച്ച് ഇരുട്ടാക്കിയാല്‍ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ'; പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല
Minister K M Shaji
കണക്കില്‍പ്പെടാത്ത സ്വത്ത്; ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീട്ടിലും റെയ്ഡ്, 14 ലക്ഷം രൂപയും യുഎസ് ഡോളറും പിടിച്ചെടുത്തു
Minister K M Shaji
മലേഷ്യന്‍ കമ്പനി ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പില്‍ പേര്; ഗ്യാനേഷ് കുമാര്‍ എന്തുകൊണ്ട് കേരളം വിട്ടു?
Summary

Minister K.M. Shaji issues clarification regarding the Range Rover controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com