കാണാതായ നവവധുവിന്റെ മൃതദേഹം പുഴയില്‍; അന്വേഷണം

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കക്കോടി സ്വദേശി ശാശ്വതുമായുള്ള വിവാഹം. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മലപ്പുറം: മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി ആര്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കക്കോടി സ്വദേശി ശാശ്വതുമായുള്ള വിവാഹം. 

ഫോട്ടോ സ്റ്റാറ്റ് എടുക്കാനാനെന്ന പറഞ്ഞാണ് ഇന്നലെ വീട്ടില്‍ നിന്ന് യുവതി ഇറങ്ങിയത്. ഏറെ വൈകിയിട്ടും എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുഴയ്ക്ക് സമീപം ആര്യയുടെ ബൈക്കും ചെരുപ്പും കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ രാത്രി പുഴയില്‍ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ന് ഉച്ചയോടെയാണ് കടലുണ്ടി കോട്ടക്കടവ് ഭാഗത്തുവച്ചാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇരുവരുടെ വിവാഹം. ഇന്നലെയാണ് പെണ്‍കുട്ടി വിവാഹത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയത്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com