നേഴ്‌സിന്റെ വേഷത്തിലെത്തി; മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയി; മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി; അന്വേഷണം

ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കടത്തിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെയെത്തിച്ചപ്പോള്‍
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കടത്തിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെയെത്തിച്ചപ്പോള്‍
Updated on
1 min read


കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയി. ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി അമ്മയെ തിരികെ ഏല്‍പ്പിച്ചു.

കുഞ്ഞിനെയുമായി തിരിച്ചെത്തിയ പൊലീസിനെ നാട്ടുകാര്‍ കയ്യടിയോടെയാണ് വരവേറ്റത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ നേഴ്‌സിന്റെ വേഷത്തിലെത്തിയ യുവതി കുഞ്ഞിനെ മഞ്ഞപ്പുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞും എത്താത്തതിനെ തുടര്‍ന്ന് യുവതി അധികൃതരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി അന്വേഷിച്ചതോടെയാണ് കുട്ടിയെ കണ്ടെത്താന്‍ ആയത്. 

മെഡിക്കല്‍ കോളജ്  കോമ്പൗണ്ടിന് പുറത്തുള്ള ഹോട്ടലിന് സമീപത്തു വച്ചാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആരാണ് കുഞ്ഞിനെ കൊണ്ടുപോയതെന്ന വിവരം ലഭിച്ചിട്ടില്ല.കോട്ടയം ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണമാണ് കുഞ്ഞിനെ അതിവേഗം കണ്ടെത്താനായത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com