മോറിസ് കോയിന്‍ തട്ടിപ്പ്: 1,200 കോടി രൂപ തട്ടി, മലപ്പുറത്ത് മൂന്ന് പേര്‍ പിടിയില്‍

സ്ഥാനത്തെ വിവിധ പോലീസ്സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്
മോറിസ് കോയിന്‍ തട്ടിപ്പ്: 1,200 കോടി രൂപ തട്ടി, മലപ്പുറത്ത് മൂന്ന് പേര്‍ പിടിയില്‍
മോറിസ് കോയിന്‍ തട്ടിപ്പ്: 1,200 കോടി രൂപ തട്ടി, മലപ്പുറത്ത് മൂന്ന് പേര്‍ പിടിയില്‍
Updated on: 
1 min read

മലപ്പുറം : മോറിസ് കോയിന്‍ എന്ന പേരിലുള്ള ക്രിപ്റ്റോകറന്‍സി നിക്ഷേപപദ്ധതിയിലേക്ക് നിരവധി പേരെ ചേര്‍ത്ത് 1,200 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പ്രതികള്‍ മലപ്പുറത്ത് പിടിയില്‍.

പൂക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം വെള്ളമുണ്ട വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (40), തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കര അരയച്ചന്റെപുരയ്ക്കല്‍ ദിറാര്‍ (51), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കളരിക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ (54) എന്നിവരെയാണ് ക്രൈംബ്രാഞ്ച് മലപ്പുറം യൂണിറ്റ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പില്‍ വടക്കന്‍ ജില്ലകളിലെ നിരവധി പേരുടെ പണം നഷ്ടമായിട്ടുണ്ട്.

2020-ലാണ് മലപ്പുറത്തെ പൂക്കോട്ടുംപാടം പൊലീസ്സ്റ്റേഷനില്‍ മോറിസ് കോയിന്‍ തട്ടിപ്പ് കേസ് രജിസ്റ്റര്‍ചെയ്തത്. അറസ്റ്റിലായ പ്രധാന പ്രതി പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കില്‍ വീട്ടില്‍ നിഷാദ് (39) അറസ്റ്റിലാകുകയും ജാമ്യംനേടി വിദേശത്ത് ഒളിവില്‍പ്പോകുകയുമായിരുന്നു. നിഷാദിനെതിരേ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോറിസ് കോയിന്‍ തട്ടിപ്പ്: 1,200 കോടി രൂപ തട്ടി, മലപ്പുറത്ത് മൂന്ന് പേര്‍ പിടിയില്‍
സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ; വെള്ളിയാഴ്ച മുതല്‍ വടക്കന്‍ ജില്ലകളിൽ കനക്കും

കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡില്‍ ജൂനിയര്‍ കെ. ജോഷി (40) യെ ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റുചെയ്തിരുന്നു. സംസ്ഥാനത്തെ വിവിധ പോലീസ്സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. പ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വസ്തുക്കളും വാഹനങ്ങളുമടക്കം പ്രതികളുടെ പേരിലുള്ള സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com