പെട്ടെന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറി; കാഞ്ഞൂരില്‍ അമ്മയ്ക്കും മക്കള്‍ക്കും കുത്തേറ്റു, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍ 

കാഞ്ഞൂരില്‍ അമ്മയ്ക്കും മക്കള്‍ക്കും ഇതര സംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റു
സംഭവം നടന്ന വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍, ടിവി ദൃശ്യം
സംഭവം നടന്ന വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍, ടിവി ദൃശ്യം
Updated on
1 min read

കൊച്ചി: കാഞ്ഞൂരില്‍ അമ്മയ്ക്കും മക്കള്‍ക്കും ഇതര സംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റു. ഇതര സംസ്ഥാന തൊഴിലാളി സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. ലിജി, മക്കളായ ഹന്ന, സെബാസ്റ്റ്യന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്ന് വൈകീട്ടാണ് സംഭവം. സമീപ പ്രദേശത്ത് താമസിക്കുന്ന ബംഗാള്‍ സ്വദേശിയാണ് അമ്മയെയും മക്കളെയും ആക്രമിച്ചത്.പെയിന്റിങ് തൊഴിലാളിയാണ്. പെട്ടെന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറി അമ്മയെയും മക്കളെയും ആക്രമിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വീട്ടുകാര്‍ക്ക് വ്യക്തതയില്ല. മോഷണ ശ്രമമായിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.

വീട്ടുകാരുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയും തൊഴിലാളിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. പൊലീസ് വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com