പുഴയിൽ ഒഴുക്കിൽപ്പെട്ട ഏഴു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി; അമ്മയുടെയും മകന്റെയും മരണത്തിൽ വിറങ്ങലിച്ച് നാട്

പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്
Ramya, Sivanand
Ramya, Sivanand
Edited By:
Updated on
1 min read

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു. അമ്മക്കൊപ്പം ഒഴുക്കിൽപ്പെട്ട ഏഴ് വയസുകാരൻ ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തി. പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. കൈതേരിമുക്ക് സ്വദേശി രമ്യയും മകനുമാണ് ഒഴുക്കിൽപ്പെട്ടത്.

Ramya, Sivanand
കലഞ്ഞൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

തുണിയലക്കാൻ പുഴയിൽ പോയ സമയത്താണ് അപകടമുണ്ടായത്. കാൽവഴുതി പുഴയിലേക്ക് വീണ ശിവനന്ദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു. രമ്യയെ നാട്ടുകാരെത്തി രക്ഷിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Ramya, Sivanand
'അച്ഛന്‍ താഴെയുണ്ട്!' ഭയന്ന് പോയ കുട്ടിയോട് ആര്‍ക്കൊപ്പം പോകണമെന്ന് ചോദിക്കാനായില്ല; സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്തണമെന്ന് ഹൈക്കോടതി

തുടർന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. കടിയങ്ങാട്ട് ഫാര്‍മസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു അണ്ടിക്കുന്നുമ്മല്‍ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യയായ രമ്യ. ഇവരുടെ മൃതദേഹം രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് സംസ്കാരം നടക്കും.

Summary

A mother and son drowned in the Kuttiadi River and died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com