2023ല്‍ 150 ആംബുലന്‍സ് അപകടങ്ങള്‍, മരണം 29...; ഒരു ജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചില്‍ മറ്റനേകം ജീവനുകള്‍ക്ക് ഭീഷണിയാകരുത്!; മുന്നറിയിപ്പ്

2023ല്‍ 150 ആംബുലന്‍സുകളാണ് അപകടത്തില്‍പ്പെട്ടത്
ambulance driving
2023ല്‍ 150 ആംബുലന്‍സുകളാണ് അപകടത്തില്‍പ്പെട്ടത്പ്രതീകാത്മക ചിത്രം
Updated on: 
2 min read

തിരുവനന്തപുരം: 2023ല്‍ 150 ആംബുലന്‍സുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 29 പേര്‍ മരിക്കുകയും 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജീവന്‍ രക്ഷാ വാഹനങ്ങള്‍ കാരണം ജീവന്‍ നഷ്ടപ്പെടുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഒരു ജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചിലില്‍ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമര്‍ജന്‍സി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്തിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട സംഭവം ഉണ്ടായ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്.

'വളരെ വലിയ അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാനും അത്യാസന്ന നിലയിലുള്ള ഒരാളെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു വലിയ ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിക്കാനും പോകുമ്പോള്‍ മാത്രമാണ് വേഗപരിധി മറികടക്കാനും വണ്‍വേ തെറ്റിച്ചും റെഡ് ലൈറ്റ് മറികടന്നുമെല്ലാം വാഹനമോടിക്കാന്‍ ആംബുലന്‍സിന് അനുവാദമുള്ളൂ. ഇങ്ങനെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും വാഹനം ഓടിക്കാതെ മൊബൈലില്‍ സംസാരിച്ചും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും നാവിഗേഷന്‍ സംവിധാനത്തില്‍ കൂടെ കൂടെ നോക്കിയും ഉറക്കക്ഷീണത്തോടെയും വാഹനമോടിച്ചാല്‍ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തും എന്നു മനസ്സിലാക്കുക.'- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

2023 വര്‍ഷത്തില്‍ ഉണ്ടായ റോഡപകടങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ 150 ആംബുലന്‍സുകളാണ് അപകടത്തില്‍ പ്പെട്ടത്.അതില്‍ 29 പേര്‍ മരണപ്പെടുകയും ,104 പേര്‍ക്ക് ഗുരുതരമായ പരിക്ക് ഉള്‍പെടെ 180 പേര്‍ക്ക് പരിക്കേറ്റതായും മനസിലാക്കാം.ഇത് ഭയപ്പെടുത്തുന്ന കണക്കാണ്. ജീവന്‍ രക്ഷാ വാഹനങ്ങള്‍ കാരണം ജീവന്‍ നഷ്ടപ്പെടുന്നത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്.

സാധാരണയായി താഴെ പറയുന്ന സമയങ്ങളിലാണ് നാം ആംബുലന്‍സിനെ ആശ്രയിക്കേണ്ടി വരുന്നത്.

1. കിടപ്പ് രോഗികളെ / പ്രായമായവരെ ആശുപത്രി കളിലെത്തിക്കാന്‍

2. ചില രോഗികളെ സ്‌കാനിങ്ങ് പോലുള്ള പരിശോധനയ്ക്ക് കൊണ്ടുപോകാന്‍

3. ഒരു ആശുപത്രിയില്‍ നിന്ന് വിദഗ്ദ്ധ ചികിത്സക്കായി ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുപോകാന്‍

4. മൃതശരീരം കൊണ്ടുപോകാന്‍

5. ചെറിയ വാഹന അപകടങ്ങളില്‍ ഗുരുതരമല്ലാത്ത പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍

6. വളരെ വലിയ അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍

7. അത്യാസന്ന നിലയിലുള്ള ഒരാളെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു വലിയ ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിക്കാന്‍ .

ഇവയില്‍ അവസാനം സൂചിപ്പിച്ച രണ്ടു കാര്യങ്ങള്‍ക്കൊഴികെ വളരെ പെട്ടെന്ന് എത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അവസാനം പറഞ്ഞ രണ്ടു അവസരത്തില്‍ വളരെ ശ്രദ്ധയോടും, സൂക്ഷ്മതയോടും കൂടി മാത്രമേ വേഗപരിധി മറികടക്കാനും, വണ്‍വേ തെറ്റിച്ചും, റെഡ് ലൈറ്റ് മറികടന്നുമെല്ലാം വാഹനമോടിക്കാവൂ.

കൂടാതെ മൊബൈല്‍ സംസാരിച്ചും, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും, നാവിഗേഷന്‍ സംവിധാനത്തില്‍ കൂടെ കൂടെ നോക്കിയും, ഉറക്കക്ഷീണത്തോടെയും വാഹനമോടിച്ചാല്‍ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തും എന്നു മനസ്സിലാക്കുക. ഒരു ജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചലില്‍ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമര്‍ജന്‍സി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കുണ്ട്.

എന്താണ് എമര്‍ജന്‍സി വാഹനങ്ങള്‍?

മനുഷ്യജീവന്‍ രക്ഷിക്കുന്നതോ, ഒരാളുടെ ആരോഗ്യത്തിന് ഗുരുതരമായ നാശമുണ്ടാക്കുന്നതിനെ തടയുന്നതോ ഒരു കുറ്റം നടക്കുന്നത് തടയുന്നതോ, തീ കെടുത്തുന്നതോ,ഒരു അവശ്യ സേവനത്തിന് നാശമുണ്ടാക്കുന്നത് തടയുന്നതോ പോലുള്ള

അത്യാവശ്യ ഘട്ടത്തില്‍ റോഡിലോടേണ്ട പ്രത്യേകതരം പരിഗണനകള്‍ നിയമപരമായി നല്‍കേണ്ട വാഹനങ്ങളാണ് എമര്‍ജന്‍സി വാഹനങ്ങള്‍ .

മോട്ടോര്‍ വാഹന ഡ്രൈവിംഗ് റെഗുലേഷന്‍ 2017 ല്‍ കൃത്യമായി ഇതിനു ലഭിക്കേണ്ട മുന്‍ ഗണന ക ളെ പറ്റി പ്രതിപാദിക്കുന്നുണ്ട്.

ഇത്തരം വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് ഫ്‌ലാഷറോടുകൂടിയുള്ള വിവിധ നിറത്തിലുള്ള ലൈറ്റ് പിടിപ്പിച്ചിട്ടുണ്ടാവും.

അതു കൂട്ടാതെ വ്യത്യസ്തമായ ശബ്ദമുണ്ടാക്കുന്ന ഹോണ്‍ (സൈറന്‍) ഇതിനുണ്ടാവും.

എമര്‍ജന്‍സിഡൂട്ടി സമയത്ത ഇവ രണ്ടും പ്രവര്‍ത്തിപ്പിച്ചിരിക്കണം. എന്തെങ്കിലും കാരണത്താല്‍ ഇവയെ മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രദ്ധിക്കപ്പെടാനാണ് സൈറന്‍ മുഴക്കണം എന്ന് പറയുന്നത്.

ഇത്തരം വാഹനങ്ങളുടെ ശബ്ദമോ വെളിച്ചമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെ സെക്കറ്ന്റുകള്‍ക്കകം തടസം കൂട്ടാതെ കടത്തിവിടാനായി തന്റെ വാഹനം വശ ത്തിലേക്ക് മാറ്റേണ്ടത് നിയമപരമായി ഓരോ ഡ്രൈവര്‍മാരുടെയും കടമയാണ്. ആവശ്യമെങ്കില്‍ നിറുത്തുകയും അടിയന്തിര വാഹനം കടന്നു പോകും വരെ ആ നിറുത്തിയിട്ട സ്ഥലത്ത് തന്നെ തുടരുകയും ചെയ്യേണ്ടതാണ്.

ഇത്തരം വാഹനങ്ങള്‍ക്ക് അങ്ങേയറ്റം സൂക്ഷ്മതയോടെയും ഉത്തരവാദിത്തത്തോ ടെ യും മുന്‍കരുതലോടെയും - ചുവന്ന ലൈറ്റ് മുറിച്ചുകടക്കാവുന്നതാണ്, പറഞ്ഞിരിക്കുന്ന വേഗത പരിധി മറികടക്കാവുന്നതാണ്., ഹൈവേ ഷോള്‍ഡറിലൂടെ ഓടിക്കാവുന്നതാണ്, നോ എന്‍ടി അല്ലെങ്കില്‍ വണ്‍വേ റോഡുകളില്‍ ഇരു ദിശകളിലും ഓടിക്കാവുന്നതാണ്.

ഒരു കാരണവശാലും ഇവരുടെ യാത്ര മുതലെടുത്ത് കൊണ്ട് പിന്തുടര്‍ന്നു പോകരുത്. ഇവയുമായി ഏറ്റവും കുറഞ്ഞത് 50 മീറ്റര്‍ അകലമെങ്കിലും പാലിക്കേണ്ടതാണ്.

താഴെ പറയുന്ന ക്രമത്തിലാണ് നിയമത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്.

1. ഫയര്‍ ഫോര്‍സ് വാഹനങ്ങള്‍

2. ആംബുലന്‍സ്

3. പൊലീസ് വാഹനം

4. വെള്ളം വൈദ്യുതി പൊതുഗതാഗതം ഇതുപോലുള്ള പൊതുസേവനങ്ങളുടെ അറ്റകുറ്റപണികള്‍ പോലു ളള അടിയന്തിര ഘട്ടം തരണം ചെയ്യാനുള്ള വാഹനമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും വാഹനം ( സാല്‍വേജ് വാഹനങ്ങള്‍ )

ഇതില്‍ നിയമപരമായി രണ്ടാമത് മുന്‍ഗണന ഉള്ള വാഹനമാണ് ആംബുലന്‍സ്

ambulance driving
യുവതിയുടെ പരാതി, ഗള്‍ഫിലുള്ള അബൂബക്കറിന് പകരം ജയിലിലായത് മറ്റൊരു യുവാവ്; നാലുദിവസം ജയിലില്‍ കിടന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com