കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റില്‍ കിടത്തി 20 മീറ്ററോളം പാഞ്ഞു; പ്രതികളെ കണ്ടെത്താനായില്ല

റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു.
Murder Attempt on Policeman in Kochi
വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലിസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം
Updated on
1 min read

കൊച്ചി: വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു.

Murder Attempt on Policeman in Kochi
'മന്ത്രി മരിച്ചെന്ന സന്ദേശം നല്‍കി റീത്ത് വച്ചു; പിടിച്ചുമാറ്റിയതു കൊണ്ടാണ് മന്ത്രിയെ കൊല്ലാതിരുന്നത്; ആ ദൃശ്യങ്ങള്‍ അധികം പുറത്തുവന്നിട്ടില്ല'

പൊലിസുകാരനെ ഇടിച്ചിട്ട് പോയ കാറും അതിനുള്ളിലുവരെയും കണ്ടെത്താനായിട്ടില്ല. രണ്ടുപേര്‍ കാറിലുണ്ടായിരുന്നതായാണ് വിവരം. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി കലൂര്‍ ശാസ്ത റോഡില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

Murder Attempt on Policeman in Kochi
'കൊല്ലടാ എന്ന് ആക്രോശിച്ചു; മന്ത്രിക്ക് നേരെ ചാടി വീണ് എന്തോ ആയുധം കൊണ്ട് കഴുത്തില്‍ പരിക്കേല്‍പ്പിച്ചു'; വധശ്രമത്തിന് കേസ്

വാഹനം കണ്ട് പൊലീസ് കൈ കാണിക്കുമ്പോള്‍ അതിവേഗത്തില്‍ വന്ന വാഹനം വേഗത കുറച്ചു. പിന്നാലെ രണ്ടുപൊലീസുകാരെ വെട്ടിച്ച് മറികടന്നതിനുശേഷം തൊട്ടടുത്ത നിന്ന എഎസ്‌ഐ സന്തോഷിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റ സന്തോഷ് കുമാര്‍ ആശുപത്രയില്‍ ചികിത്സയിലാണ്. വാഹനവും അതിലുള്ളവരെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Summary

Murder Attempt on Policeman in Kochi: Car Rams Into Officer During Routine Inspection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com