കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകം; വടി കൊണ്ടുള്ള അടിയേറ്റ് തടവുകാരന്‍ മരിച്ചു

ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരന്‍ (86) ആണ് മരിച്ചത്
murder
കരുണാകരന്‍​ടിവി ദൃശ്യം
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരന്‍ (86) ആണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ഞായറാഴ്ചയാണ് ശുചിമുറിയില്‍ വീണ് പരിക്കേറ്റ നിലയില്‍ കരുണാകരനെ കണ്ടെത്തുന്നത്. ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

murder
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു, കണ്ണൂരില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തലയില്‍ വടി കൊണ്ടുള്ള അടിയേറ്റതാണ് മരണ കാരണമെന്ന് കണ്ടെത്തി. സഹതടവുകാരന്‍ വേലായുധന്‍ വടികൊണ്ട് കരുണാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Delhi University teacher's murder: Couple who traveled 1,400 km arrested; Police say property dispute was the reason
'Father killed mother', children found mother's body as they were getting ready to go to school
Shyam Krishnan
Sonia Gandhi, Padmaja, Karunakaran
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com