'ചട്ടിയും തവിയും' ഹോട്ടലുടമയുടെ കൊലപാതകം; സഹഉടമയും ഭർത്താവും അറസ്റ്റിൽ

പ്രേരണക്കുറ്റത്തിനാണ് ഇരുവരേയും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്
അറസ്റ്റിലായവർ
അറസ്റ്റിലായവർ
Updated on: 
1 min read

കോട്ടയം: കോട്ടയം ഉടമയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഹോട്ടലിന്‍റെ സഹ ഉടമയായ, ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭർത്താവ് റെജിയുമാണ് അറസ്റ്റിലായത്. പ്രേരണക്കുറ്റത്തിനാണ് ഇരുവരേയും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. 

കറുകച്ചാലിൽ 'ചട്ടിയും തവിയും' എന്ന ഹോട്ടൽ നടത്തിയിരുന്ന രഞ്ജിത്തിനെ ഇതേ ഹോട്ടലില്‍ ജീവനക്കാരനായ ജോസ് കെ തോമസ് കുത്തിക്കൊലപ്പെടുത്തിയത്. ജോസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.  സോണിയയും മരിച്ച രഞ്ജിത്തും ചേർന്നു ഹോട്ടൽ നടത്തിവരികയായിരുന്നു. ഇതിനിടയിൽ സോണിയ ഹോട്ടൽ ജീവനക്കാരനായ ജോസുമായി സൗഹൃദത്തിലായെന്നും തുടർന്നു ഹോട്ടൽ ഉടമയും സോണിയയും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നും പൊലീസ് പറഞ്ഞു. 

പിന്നീടു രഞ്ജിത് കുമാറും സോണിയയും ചേർന്ന് ഉടമയെ ആക്രമിക്കുന്നതിനു പ്രേരണ നൽകിയതായും പൊലീസ് കണ്ടെത്തി. സോണിയയുടെ പേരിൽ ഓച്ചിറ, നൂറനാട്, മാവേലിക്കര സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്എച്ച്ഒ ജി.അനൂപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com