മുട്ടിൽ മരംമുറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

മുട്ടിൽ മരംമുറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: മുട്ടിൽ മരംമുറി കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് അം​ഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.

ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലും വനം വകുപ്പിന്റെ നേതൃത്വത്തിലും രണ്ട് തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇത് രണ്ടും ഫലപ്രദമായി മുന്നോട്ടു പോകുകയാണ്. 

ഈ കേസ് സിബിഐക്ക് ഏറ്റെടുത്ത് അന്വേഷിക്കാൻ നിയമപരമായി കഴിയില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ​ഹർജി ഹൈക്കോടതി തള്ളിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com