'ധനമന്ത്രിയിലല്ല, മറിച്ച് ഗവർണറിലാണ് പ്രീതി നഷ്ടപ്പെട്ടിരിക്കുന്നത്'
തിരുവനന്തപുരം: ഇല്ലാത്ത അധികാരം ഉപയോഗിച്ച് ‘രാജാവ്’ ചമയാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രിയെ പുറത്താക്കണമെന്നാണ് ഗവർണർ പറയുന്നത്. എന്നാൽ, അതിനുള്ള ഭരണഘടനാപരമായ അധികാരം മുഖ്യമന്ത്രിക്കാണ്, ഗവർണർക്കല്ല എന്ന് ഓർമിപ്പിക്കട്ടെ. സിപിഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഗവർണർക്കെതിരെ എം വി ഗോവിന്ദന്റെ വിമർശനം.
ധനമന്ത്രിയിൽ ‘പ്രീതി’ നഷ്ടപ്പെട്ടെന്ന ഗവർണറുടെ പ്രഖ്യാപനം വ്യക്തമാക്കുന്നു. ഭരണ അസ്ഥിരത സൃഷ്ടിക്കാനാണ് ഈ ഇടങ്കോലിടൽ. ജനാധിപത്യത്തിന്റെ ബാലപാഠം പോലും മാനിക്കാതെയുള്ള നടപടിയാണ് ഇത്. കേരളത്തിലെ ജനങ്ങൾക്ക് ധനമന്ത്രിയിലല്ല മറിച്ച് ഗവർണറിലാണ് പ്രീതി നഷ്ടപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസമേഖല ശാസ്‌ത്രത്തിലും മതനിരപേക്ഷതയിലും ഊന്നി മുന്നോട്ടുപോകുന്നുവെന്നത് സംഘപരിവാറിന് രുചിക്കുന്നില്ല.
അതുകൊണ്ടുതന്നെ എങ്ങനെയും വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവർണറെ ഇറക്കി ആർഎസ്‌എസും സംഘപരിവാറും കളിക്കുന്നത്.11 വിസി മാർക്ക് ഷോ കോസ് നോട്ടീസ് നൽകിയത് ഇതിന്റെ ഭാഗമാണ്.
ബിജെപിയുടെയും ആർഎസ്‌എസിന്റെയും നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്ന് തുറന്നുപറയാൻ ഒരു മടിയുമില്ലാത്തയാളാണ് ഗവർണർ. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കാവിയണിയിക്കാനാണ് വിസിമാരെ പുറത്താക്കാനുള്ള നടപടിക്ക് ഗവർണർ തുടക്കമിട്ടിട്ടുള്ളത്.ആരിഫ് മൊഹമ്മദ് ഖാനും വി ഡി സതീശനും കെ സുധാകരനും ചേർന്ന് കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്‌എസുകാരെ വിസിമാരാക്കാൻ തുനിഞ്ഞാൽ അതിന് പ്രബുദ്ധ കേരളം നിന്നുകൊടുക്കില്ലെന്നും ലേഖനത്തിൽ എം വി ഗോവിന്ദൻ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
