'ഞാനിവിടെ എറണാകുളത്തുണ്ട്, ബിജെപിയില്‍ ചേരുന്ന കാര്യം അറിഞ്ഞില്ല'; മുഹമ്മദ് ഫൈസല്‍

ഇത്തരമൊരു വാര്‍ത്തകേട്ട് താന്‍ ഞെട്ടിപ്പോയെന്നും ലക്ഷദ്വിപിലെ മുന്‍ ബിജെപി പ്രസിഡന്റായ മുത്തുക്കോയയെന്നയാള്‍ ബിജെപി നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
 Mohammed Faizal
മുഹമ്മദ് ഫൈസല്‍ പടിപ്പുര
Edited By:
Updated on
1 min read

കൊച്ചി: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് ലക്ഷദ്വീപ് മുന്‍ പാര്‍ലമെന്റ് അംഗവും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസല്‍ പടിപ്പുര. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഹമ്മദ് ഫൈസല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇത്തരമൊരു വാര്‍ത്തകേട്ട് താന്‍ ഞെട്ടിപ്പോയെന്നും ലക്ഷദ്വിപിലെ മുന്‍ ബിജെപി പ്രസിഡന്റായ മുത്തുക്കോയയെന്നയാള്‍ ബിജെപി നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

 Mohammed Faizal
ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്? കൊച്ചിയിൽ ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

താന്‍ എറണാകുളത്ത് ഉണ്ടെന്നും ബിജെപി നേതാക്കള്‍ ഉള്‍പ്പടെ ഇക്കാര്യം അന്വേഷിച്ച് വിളിച്ചിരുന്നതായും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. നാളെ ബിജെപി ജില്ലാ ആസ്ഥാനത്ത് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ഫൈസല്‍ പാര്‍ട്ടിയില്‍ ചേരുമെന്നായിരുന്നു എറണാകുളം ഘടകം നേരത്തെ അറിയിച്ചിരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ലക്ഷദ്വീപ് ബിജെപി യൂണിറ്റ് സ്ഥാപക പ്രസിഡന്റും മുത്തുക്കോയയും മുഹമ്മദ് ഫൈസലിനൊപ്പം പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്കില്ലെന്ന് മനസിലാക്കിയതോടെ വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലക്ഷദ്വീപില്‍ നിന്നുള്ള വിമാനം റദ്ദ് ചെയ്തതാണ് ഇതിന് കാരണമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

 Mohammed Faizal
എന്തുകൊണ്ട് ജനം സിപിഎമ്മിനെ തൂത്തെറിഞ്ഞു? പിണറായിക്കെതിരെ ഡിഎംകെ മുഖപത്രം; പി രാജീവിനും വിമര്‍ശനം
 Mohammed Faizal
'സനാതന ധര്‍മത്തെ തൊട്ടുകളിച്ചാല്‍ അനുഭവിക്കേണ്ടിവരും'; അയോധ്യ തട്ടിപ്പുകേസില്‍ മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
 Mohammed Faizal
സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
 Mohammed Faizal
മൂന്ന് വര്‍ഷത്തിനുളളില്‍ രാജ്യം ലഹരി മുക്തമാക്കും; മയക്കുമരുന്ന് മാഫിയെ കൂച്ച് വിലങ്ങിടാന്‍ പുതിയ തന്ത്രവുമായി കേന്ദ്രം
Summary

NCP Leader Mohammed Faizal Refutes Reports of Joining BJP, Expresses Shock over Rumors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indira Gandhi in Emergency period
MV Govindan
എക്‌സ്പ്രസ് ഫോട്ടോ
Seaplane
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com