തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; അയല്‍വാസി പിടിയില്‍ 

തലസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. ഭര്‍ത്താവ് ആശുപത്രിയില്‍ പോയ സമയത്ത് അയല്‍വാസി വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.

പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്ത്രീയുടെ ഭര്‍ത്താവ് ഏറെനാളായി വൃക്കരോഗിയാണ്. അഞ്ച് മാസം മുമ്പ് ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിന് സ്വന്തം വൃക്ക ദാനം ചെയ്തിരുന്നു. സംഭവ ദിവസം തുടര്‍പരിശോധനയ്ക്കായി മകനൊപ്പം ഭര്‍ത്താവ് ആശുപത്രിയില്‍ പോയ സമയത്താണ് അയല്‍വാസി വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയതെന്നാണ് പരാതി.

ഈ സമയത്ത് വീട്ടിലെ പ്രായമായ ഭര്‍തൃമാതാവും മകളും ഉറങ്ങുകയായിരുന്നു. അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന സ്ത്രീയെ പ്രതി കടന്നുപിടിക്കുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് വീട്ടമ്മ പീഡനശ്രമം ചെറുക്കുകയും തിരിച്ച് ആക്രമിക്കുകയും ചെയ്തതോടെ പ്രതി വീട്ടില്‍നിന്ന് ഇറങ്ങിയോടി. 

പീഡന ശ്രമത്തിനിടെ ഇയാളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീട്ടമ്മ ബഹളം വെച്ച് ആളുകളെ കൂട്ടിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടമ്മയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com