എൻ എഫ് പി, മധ്യതിരുവിതാംകൂറിലെ കർഷകർക്കും ക്രിസ്ത്യാനികൾക്കും വേണ്ടി പുതിയ രാഷ്ട്രീയ പാർട്ടി

അവിഭക്ത കേരള കോൺഗ്രസിന്റെ മുൻ ചെയർമാനും ട്രഷററുമായി പ്രവർത്തിച്ചു. മൂവാറ്റുപ്പുഴ ലോകസഭാ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയവും തോൽവിയും അറിഞ്ഞു. 1983ൽ കോൺഗ്രസിലേക്ക് മടങ്ങി. 1991 മുതൽ 2006 വരെ മൂന്ന് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളിയിൽ നിന്ന് എം എൽ എയായി
NFP, BJP, Congress, Kerala Congress
ജോർജ് ജെ മാത്യു, നാഷണൽ ഫാർമേഴ്‌സ് പാർട്ടി (NFP-എൻഎഫ്‌പി)യുടെ ചെയർമാൻ, ഫോട്ടോ വിക്കിപീഡിയവിക്കിപീഡിയ
Updated on
2 min read

കേരള കോൺഗ്രസിലെയും കോൺഗ്രസിലെയും ചില മുൻ നേതാക്കൾ ശനിയാഴ്ച കോട്ടയത്ത് നാഷണൽ ഫാർമേഴ്‌സ് പാർട്ടി (എൻഎഫ്‌പി - NFP) എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ഈ നീക്കത്തിന് പിന്നിൽ ബി ജെ പി പിന്തുണയുണ്ടെന്ന് കരുതപ്പെടുന്നു.

പുതിയ രാഷ്ട്രീയപാർട്ടിയിലെ പ്രധാനി എം പി , എം എൽ എ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്ന ജോർജ് ജെ മാത്യുവാണ്. കോൺഗ്രസുകാരനായി രാഷ്ട്രീയത്തിലെത്തിയ ജോർജ് മാത്യുവാണ് 1964 ൽ കേരളാ കോൺഗ്രസ് രൂപീകരണം മുതൽ 1983 വരെ ആ പാർട്ടിയിൽ ഉറച്ചു നിന്നു. അവിഭക്ത കേരള കോൺഗ്രസിന്റെ മുൻ ചെയർമാനും ട്രഷററുമായി പ്രവർത്തിച്ചു. മൂവാറ്റുപ്പുഴ ലോകസഭാ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയവും തോൽവിയും അറിഞ്ഞു. 1983ൽ കോൺഗ്രസിലേക്ക് മടങ്ങി. 1991 മുതൽ 2006 വരെ മൂന്ന് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളിയിൽ നിന്ന് എം എൽ എയായി

ജോർജ്ജ് ജെ മാത്യുവാണ് പുതിയ പാർട്ടിയുടെ ചെയർമാൻ. മുൻ എംഎൽഎ പി എം മാത്യുവിനെ ജനറൽ സെക്രട്ടറിയായും എം വി മാണി, കെ ഡി ലൂയിസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും നിയമിച്ചു. വെള്ളിയാഴ്ച കോട്ടയത്ത് നടന്ന കർഷകരുടെ കൂട്ടായ്മയായ കേരള ഫാർമേഴ്‌സ് ഫെഡറേഷന്റെ യോഗത്തിന് ശേഷമാണ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടന്നത്.

NFP, BJP, Congress, Kerala Congress
പിസി തോമസ് മുതല്‍ ജോര്‍ജ് മാത്യു വരെ; നസ്രാണി രാഷ്ട്രീയവും ഹിന്ദുത്വ ദേശീയതയും കൈകോര്‍ക്കുമ്പോള്‍

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്ന് ചെയർമാൻ ജോർജ്ജ് ജെ മാത്യു സൂചിപ്പിച്ചു. "ഇപ്പോൾ ഒരു മുന്നണിയിലും ചേരില്ലെന്ന് പറയാനാവില്ല. രണ്ട് മുന്നണികളും കർഷകരെ വഞ്ചിച്ചു, എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷകരെ അവഗണിക്കുകയാണ്. ഇന്ന്, കർഷകരും മറ്റ് ദുർബലരായ തൊഴിലാളിവർഗ വിഭാഗത്തിൽപ്പെട്ടവരും കാര്യമായ ബുദ്ധിമുട്ടുകൾ സഹിക്കുന്നു. ഈ സാഹചര്യത്തെ നേരിടാൻ കഴിയാതെ നിരവധി യുവാക്കൾ വൻതോതിൽ രാജ്യം വിടുകയാണ്," അദ്ദേഹം പറഞ്ഞു.

കാർഷിക പ്രശ്‌നങ്ങളും ദേശീയതയും അജണ്ടയുടെ പ്രധാന ഘടകങ്ങളായി നേതാക്കൾ ഊന്നിപ്പറഞ്ഞെങ്കിലും, പരമ്പരാഗതമായി കേരള കോൺഗ്രസ് പാർട്ടികളുടെ ശക്തികേന്ദ്രമായിരുന്ന മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ വോട്ടർമാരെയും കർഷകരെയും ആകർഷിക്കുന്നതിലാണ് അവർ പ്രത്യേകിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഒരു രാഷ്ട്രീയ മുന്നണിയുമായും ഔദ്യോഗിക ധാരണയില്ലെന്ന് പാർട്ടി നേതാക്കൾ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, വെള്ളിയാഴ്ച നടന്ന കർഷക സമ്മേളനത്തിൽ ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ സാന്നിധ്യം ബിജെപി അനുകൂല നിലപാട് സ്വീകരിച്ചേക്കാമെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി. അതേസമയം, തുഷാർ വെള്ളാപ്പള്ളി നല്ല സുഹൃത്തായിട്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ജോർജ്ജ് ജെ മാത്യു വ്യക്തമാക്കി.

NFP, BJP, Congress, Kerala Congress
ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ ലക്ഷ്യമിട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി വരുന്നു, ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും

പാർട്ടിക്ക് സഭയുടെ പിന്തുണയുണ്ടോ എന്ന ചോദ്യത്തോട് ജോർജ് ജെ മാത്യു പ്രതികരിച്ചില്ല. സ്പ്രിംഗ്ലർ, ഡ്രോൺ അല്ലെങ്കിൽ റോക്കറ്റ് എന്നിവ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി പരിഗണിക്കുന്നുണ്ട്. നേരത്തെ പാർട്ടിയുടെ പ്രഥമ സമ്മേളനം കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.

പാർട്ടിയുടെ അംഗത്വ പ്രചാരണം ഉടൻ ആരംഭിക്കും, ആവശ്യമായ ഭാരവാഹികളെ എത്രയും വേഗം തിരഞ്ഞെടുക്കും. മണ്ഡലങ്ങളുടെയും പഞ്ചായത്തുകളുടെയും അടിസ്ഥാനത്തിലാണ് പാർട്ടിയുടെ ഘടന രൂപീകരിക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com