അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ ദേശീയ വനിതാ കമ്മിഷന്‍ അംഗം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

ഗുരുവായൂര്‍ സ്വദേശിയായ നിവേദിത ബിജെപി തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റാണ്
Nivedida Subramanian
നിവേദിത സുബ്രഹ്മണ്യന്‍
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി : ബിജെപി നേതാവും മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷയുമായ അഡ്വ. നിവേദിത സുബ്രഹ്മണ്യനെ ദേശീയ വനിതാ കമ്മിഷന്‍ അംഗമായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

Nivedida Subramanian
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മഹാരാജാസ് കോളജിലേക്ക് റോപ് വേ; നിര്‍ദേശവുമായി ഇ ശ്രീധരന്‍

ഗുരുവായൂര്‍ സ്വദേശിയായ നിവേദിത ബിജെപി തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റാണ്. 2016ല്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2021 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയെങ്കിലും നാമനിര്‍ദേശ പത്രിക തള്ളിപ്പോയിരുന്നു. 2024ലെ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നും മത്സരിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള അര്‍ച്ചന മിശ്രയേയും നിവേദിതയ്‌ക്കൊപ്പം കേന്ദ്ര വനിതാ കമ്മിഷന്‍ അംഗമായി നിയമിച്ചിട്ടുണ്ട്. വിജയ കിഷോര്‍ രഹാത്കര്‍ ആണ് നിലവിലെ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍.

Nivedida Subramanian
വളപട്ടണം, മേലെ ചൊവ്വ ഗതാഗതക്കുരുക്ക്: തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം
Nivedida Subramanian
ഏജന്റിനെകൊണ്ട് പരാതി കൊടുപ്പിച്ച് കൈക്കൂലി വാങ്ങി, കോര്‍പ്പറേഷന്‍ ഓവര്‍സിയറും ഏജന്റും പിടിയില്‍
Nivedida Subramanian
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം : വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍
Summary

Nivedida Subramanian has been appointed as a member of the National Commission for Women

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com