സെക്രട്ടേറിയറ്റില്‍ മദ്യപിച്ച് ജീവനക്കാരന്റെ അഴിഞ്ഞാട്ടം; കേസ്

സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read


തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കി ജീവനക്കാരന്‍. ലേബര്‍ വകുപ്പിലെ ജീവനക്കാരനായ അനില്‍കുമാറാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസ് എടുത്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സെക്രട്ടേറിയേറ്റിലെ ഒന്നാം നിലയിലുള്ള ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസിലാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. രാത്രി എട്ടരയോടെയാണ് ഇയാള്‍ പ്രശ്‌നമുണ്ടാക്കിയത്. സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു

ഈ സമയത്ത് മറ്റ് സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ല. ഇയാള്‍ എങ്ങനെ മദ്യം സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കൊണ്ടുവന്നു എന്ന കാര്യത്തിലും വ്യക്തതയില്ല. മദ്യപിച്ച നിലയില്‍ സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കടക്കാനാകില്ലെന്നിരിക്കെ സുരക്ഷാ മേഖലയിലിരുന്ന് മദ്യപിച്ച സംഭവത്തിലാണ് പൊലീസ് കേസ് എടുത്തത്. മദ്യപിച്ച് അഴിഞ്ഞാടിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സെക്യൂരിറ്റി ഓഫീസര്‍ ഡിപ്പാര്‍ട്ടുമെന്റിന് കത്ത് നല്‍കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com