പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമം; 22കാരന്‍ കുത്തേറ്റ് മരിച്ചു

വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
Published on

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ പോത്തിന്റെ ആക്രമത്തില്‍ യുവാവ് മരിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സ്വാദിഖ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

മൊഗ്രാല്‍ പുത്തൂരില്‍ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടയില്‍ കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിനിടയില്‍ പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വാദിഖിന് കുത്തേറ്റത്. അടിവയറ്റില്‍ കുത്തേറ്റ ഇദ്ദേഹത്തെ മംഗളൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് ഓടിയ പോത്തി മൊഗ്രാലിലും പരാക്രമം നടത്തി. രണ്ട് കടകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. വാഹനങ്ങളും തകര്‍ത്തു. 25 ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടുമുറ്റങ്ങളില്‍ കയറിയും പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. പരാക്രമം തുടര്‍ന്ന പോത്ത് ആരെയും അടുക്കാന്‍ സമ്മതിച്ചില്ല. ഒടുവില്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോര്‍സും കയറുകളുമായി പോത്തിനെ കീഴ്‌പ്പെടുത്തി ഉടമസ്ഥന് കൈമാറുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com