തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു. നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങളും അതിനായുള്ള മാർഗ നിർദ്ദേശം പുറത്തിറക്കുന്നതും സംബന്ധിച്ച് തീരുമാനം ഉടൻ എടുക്കും.
നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്ന ധാരണയുണ്ടായിരുന്നു. വിദഗ്ധരുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്യുകയുമുണ്ടായി. ഒക്ടോബർ നാല് മുതൽ കോളജുകളിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. ഒപ്പം പ്ലസ് വൺ പരീക്ഷയ്ക്കുണ്ടായിരുന്ന തടസവും ഇപ്പോൾ നീങ്ങിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താൻ സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും ഉടൻ പ്രഖ്യാപനമുണ്ടാകും.
സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണവും ഏതാണ്ട് ആ സമയത്തേക്ക് ലക്ഷ്യം കാണും. 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നവംബർ ഒന്നിന് മുൻപ് നൽകാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നിലവിൽ ഒന്നാം ഡോസ് എടുത്തവരുടെ എണ്ണം 80 ശതമാനത്തിന് മുകളിലാണ് ഇപ്പോൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates