നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി; ഒമ്പതു വയസ്സുകാരി മരിച്ചു

ശബ്ദം കേട്ട്  എത്തിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്
അപകടത്തില്‍ തകര്‍ന്ന കാര്‍/ ടിവി ദൃശ്യം
അപകടത്തില്‍ തകര്‍ന്ന കാര്‍/ ടിവി ദൃശ്യം
Updated on
1 min read

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒമ്പതു വയസ്സുകാരി മരിച്ചു. പട്ടാമ്പി പള്ളിപ്പുറം സ്വദേശി ശ്യാമിന്റെ മകള്‍ പ്രജോദികയാണ് മരിച്ചത്. ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് സംഭവം. 

അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ നിന്ന് പട്ടാമ്പി പള്ളിപ്പുറം ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

ശബ്ദം കേട്ട്  എത്തിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഏഴുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com