പാലക്കാട് ജില്ലയില്‍ അദ്യദിനം വിറ്റത് 4 കോടിയുടെ മദ്യം; മൂന്നിരട്ടി വര്‍ധന

ആകെയുള്ള 23 ഔട്ട്‌ലെറ്റുകളില്‍ പതിനാറെണ്ണമാണു തുറന്നു പ്രവര്‍ത്തിച്ചത്
ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യം വാങ്ങാനെത്തിയവര്‍/ഫയല്‍ ചിത്രം
ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യം വാങ്ങാനെത്തിയവര്‍/ഫയല്‍ ചിത്രം
Updated on
1 min read

പാലക്കാട്: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം തുറന്ന ജില്ലയിലെ ബീവറേജ്‌സ് ഔട്ട്‌ലെറ്റുകളിലൂടെ  ഒറ്റ ദിവസം കൊണ്ടു വിറ്റഴിച്ചതു 4 കോടി രൂപയുടെ മദ്യം. സാധാരണ വിറ്റു വരവിനെക്കാളും മൂന്നിരട്ടിയാണിത്. ആകെയുള്ള 23 ഔട്ട്‌ലെറ്റുകളില്‍ പതിനാറെണ്ണമാണു തുറന്നു പ്രവര്‍ത്തിച്ചത്. 

25 ബാറുകളും 5 ബീയര്‍ പാര്‍ലറുകളും വഴി ഏതാണ്ട് 1.75 കോടി രൂപയുടെ മദ്യം വിറ്റു.  ടിപിആര്‍ 20% മുകളിലുള്ള സ്ഥലങ്ങളിലെ ഔട്ട്‌ലെറ്റുകളും ബാറുകളും ബീയര്‍ പാര്‍ലറുകളും തുറന്നില്ല. 13 ബാറുകളും 20 ബീയര്‍ പാര്‍ലറുകളുമാണ് അടഞ്ഞു കിടക്കുന്നത്. പല ബീവറേജ്‌സ് ഔട്ട്‌ലെറ്റുകളിലും മദ്യം വാങ്ങാനെത്തിയവരുടെ വരി കിലോമീറ്ററുകളോളം നീണ്ടു. ചിലയിടത്തു പൊലീസ് ലാത്തിവീശി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com