

തിരുവനന്തപുരം: പലസ്തീന് ഐക്യദാര്ഢ്യത്തിന് കോഴിക്കോടിന് പുറമെ കൂടുതല് റാലികള് നടത്താന് സിപിഎം. മലപ്പുറം, തൃശൂര്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റാലികള് സംഘടിപ്പിക്കുക. പലസ്തീന് വിഷയത്തില് ശരിയായ നിലപാട് സ്വീകരിക്കാന് കോണ്ഗ്രസിന് കഴിയുന്നില്ലെന്നും ലീഗ് അണികളില് ഇതുണ്ടാക്കിയ അതൃപ്തി മുതലെടുക്കുകയുമാണ് സിപിഎം ലക്ഷ്യമിടുന്നത്.
ഇന്ന് ചേര്ന്ന സംസ്ഥാന സമിതി ഇത് സംബന്ധിച്ച് വിശദമായ ചര്ച്ച നടത്തി. അതിന് പിന്നാലെയാണ് പലസ്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കൂടുതല് റാലികള് നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. കോഴിക്കോടിന് പുറമെ മൂന്ന് മേഖലാ റാലികള് സംഘടിപ്പിക്കാനാണ് തീരുമാനം. മലപ്പുറം, തൃശൂര്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റാലികള് സംഘടിപ്പിക്കു. പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും സംസ്ഥാനസമിതി തീരുമാനിച്ചു
പലസ്തീന് വിഷയത്തില് കോണ്ഗ്രസിന് ശരിയായ നിലപാട് സ്വീകരിക്കാന് കഴിയായത്തില് ലീഗ് പ്രവര്ത്തകരില് വലിയതോതിലുള്ള അതൃപ്തിയുണ്ട്. ഈ സാഹചര്യം തുറന്നുകാണിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates