മാസ്ക് ധരിക്കാത്തതിന് കൈ അടിച്ചുപൊട്ടിച്ചു, ചോരയൊലിപ്പിച്ച് യാത്രക്കാരൻ കെഎസ്ആർടിസി സ്റ്റാൻഡിൽ

മാസ്ക് ധരിക്കാതെ സ്റ്റാന്‍ഡില്‍ നിലത്തിരുന്നയാളെ ജീവനക്കാരൻ വടി കൊണ്ട് തല്ലുകയായിരുന്നു
മാസ്ക് ധരിക്കാത്തതിന് യാത്രക്കാരനെ കെഎസ്ആർടിസി ജീവനക്കാരൻ മർദിക്കുന്നു/ ടെലിവിഷൻ ദൃശ്യം
മാസ്ക് ധരിക്കാത്തതിന് യാത്രക്കാരനെ കെഎസ്ആർടിസി ജീവനക്കാരൻ മർദിക്കുന്നു/ ടെലിവിഷൻ ദൃശ്യം
Updated on: 
1 min read

കൊച്ചി; മാസ്ക് ധരിക്കാത്തതെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലിരുന്നയാളുടെ കൈ അടിച്ചുപൊട്ടിച്ചു. കെഎസ്ആർടിസി ജീവനക്കാരനാണ് യാത്രക്കാരനെ ക്രൂരമായി മർദിച്ചത്. വടി കൊണ്ടുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സ്റ്റാന്‍ഡിലെ യാത്രക്കാരാണ് മൊബൈലില്‍ പകര്‍ത്തിയത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടാകുന്നത്. മാസ്ക് ധരിക്കാതെ സ്റ്റാന്‍ഡില്‍ നിലത്തിരുന്നയാളെ ജീവനക്കാരൻ വടി കൊണ്ട് തല്ലുകയായിരുന്നു. തുടരെയുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിച്ച യാത്രക്കാരൻ അവിടെതന്നെ കിടക്കുന്നതും വിഡിയോയിലുണ്ട്.   ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

തമിഴ്നാട് സ്വദേശിയാണ് ആക്രമണത്തിന് ഇരയായത് എന്നാണ് സംശയിക്കുന്നത്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മുറിവ് വച്ചുകെട്ടി തിരിച്ചയച്ച ആളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അങ്കമാലി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com