കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ് പത്രികയാണ് നല്‍കിയത്. രാവിലെ വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പിണറായി വിജയന്‍ പത്രിക നല്‍കിയത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് പിണറായി വിജയന്‍ ധര്‍മ്മടത്തു നിന്നും ജനവിധി തേടുന്നത്.
ജനങ്ങളിൽ നിന്നു ലഭിക്കുന്ന ആത്മാർത്ഥമായ പിന്തുണ നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മത്സരിക്കുന്നത്. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വർഷങ്ങൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുമായി കൂടുതൽ മികവോടെ മുന്നോട്ടു പോകും. ജനങ്ങളെ ചേർത്തു നിർത്തിക്കൊണ്ട് കേരളത്തിൻ്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവർത്തിക്കുമെന്നും പത്രിക സമർപ്പിച്ച ശേഷം പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates