Chief Minister pinarayi vijayan to  inaugurate CPM Kannur District Committee office
അഴീക്കോടന്‍ മന്ദിരം

'കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടാക്കിയ ഓഫീസ്'; കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 20ന്

കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടാക്കിയ ഓഫീസാണ് കണ്ണൂരിലെ പുതിയ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസെന്ന് കെ കെ രാഗേഷ് പറഞ്ഞു.
Published on

കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരം ഈ മാസം 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അദ്ധ്യക്ഷനാകും.

ആധുനിക സൗകര്യങ്ങളുള്ള ഓഫീസില്‍ എകെജി ഹാള്‍, ചടയന്‍ ഹാള്‍, പാട്യം പഠന ഗവേഷണകേന്ദ്രം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടാക്കിയ ഓഫീസാണ് കണ്ണൂരിലെ പുതിയ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസെന്ന് കെ കെ രാഗേഷ് പറഞ്ഞു.

Chief Minister pinarayi vijayan to  inaugurate CPM Kannur District Committee office
'എയിംസ് കോഴിക്കോട് വേണം, നാല് വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി'

18 ഏരിയ കമ്മിറ്റികള്‍ - 249 ലോക്കല്‍ കമ്മിറ്റികള്‍ -4421 ബ്രാഞ്ചുകള്‍ എന്നിവയില്‍ 65466 പാര്‍ട്ടി അംഗങ്ങളുണ്ട്. 26322 അനുഭാവി ഗ്രൂപ്പ് അംഗങ്ങളുമുണ്ട്. ഈ അംഗങ്ങള്‍ സ്വമേധയാ നല്‍കിയ സംഭാവന 500 രൂപ മുതല്‍ ഉയര്‍ന്ന തുകകള്‍ സ്വീകരിച്ചു കൊണ്ടാണ് ഓഫീസ് നിര്‍മ്മിച്ചതെന്നും കെകെ രാഗേഷ് പറഞ്ഞു.

ബഹുജനങ്ങളെ പങ്കെടുപ്പിക്കുന്നതിന്റെ സൗകര്യാര്‍ത്ഥം കണ്ണൂര്‍ കലക്ടേറ്റ് മൈതാനിയില്‍ നടക്കുന്ന ഉദ്ഘാടന പരിപാടി കമ്മ്യൂണിസ്റ്റ് - തൊഴിലാളി മഹാസംഗമമാകും. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ 4 മണി സംഭാവന നല്‍കിയ പാര്‍ട്ടി മെമ്പര്‍മാരെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി ക്ഷണിക്കും.

പഴയകാല നേതാക്കള്‍ ,കുടുംബാംഗങ്ങള്‍ - ഏരിയ കമ്മിറ്റി അംഗങ്ങള്‍ വരെ അടിയന്തരാവസ്ഥ പീഡിതര്‍ , പൊലിസില്‍ നിന്നും രാഷ്ട്രീയ എതിരാളികളില്‍ നിന്നും കൊടിയ മര്‍ദ്ദനവും ആക്രമണം ഏറ്റുവാങ്ങേണ്ടിവന്നവര്‍ രക്തസാക്ഷി കുടുംബങ്ങള്‍ കള്ളക്കേസില്‍ ജയിലില്‍ കിടക്കുന്നവരുടെ ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ വന്‍ ജനാവലി ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുമെന്നും കെകെ രാഗേഷ് അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടിവി രാജേഷ്, എം പ്രകാശന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടികെ. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Chief Minister pinarayi vijayan to  inaugurate CPM Kannur District Committee office
'എയിംസ് കോഴിക്കോട് വേണം, നാല് വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി'
Summary

Chief Minister pinarayi vijayan to inaugurate CPM Kannur District Committee office on the 20th.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com