10 വർഷം തടവ്, ശിക്ഷ കേട്ട് പോക്സോ കേസ് പ്രതി മുങ്ങി, തിരച്ചിൽ ഊർജ്ജിതം

10 വർഷം തടവ്, ശിക്ഷ കേട്ട് പോക്സോ കേസ് പ്രതി മുങ്ങി, തിരച്ചിൽ ഊർജ്ജിതം

പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് രക്ഷപ്പെട്ടത്
Published on

പാലക്കാട്; ശിക്ഷാവിധി കേട്ട് പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് രക്ഷപ്പെട്ടു. പാലക്കാടാണ് സംഭവമുണ്ടായത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് രക്ഷപ്പെട്ടത്. 

പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ഇന്നലെ പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ഹരിദാസനെ 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ശിക്ഷാവിധി കേട്ടതിനു ശേഷമാണ് ഇയാൾ മുങ്ങിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com