നിരപരാധിയെന്ന് ആത്മഹത്യാക്കുറിപ്പ്; പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

തനിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പച്ചക്കള്ളമാണ്. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ താന്‍ ഇനി ജീവിച്ചിരിക്കുന്നില്ല 
ആത്മഹത്യ ചെയ്ത നാരായണന്‍കുട്ടി
ആത്മഹത്യ ചെയ്ത നാരായണന്‍കുട്ടി
Updated on: 
1 min read

പത്തനംതിട്ട: വിചാരണ തുടങ്ങാനിരിക്കെ പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടിയാണ് തൂങ്ങിമരിച്ചത്. 72 വയസായിരുന്നു. നിരപരാധിയെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചായിരുന്നു ജീവനൊടുക്കിയത്.

രാവിലെ വീടിന്റെ മുകളിലത്തെ നിലയിലാണ് നാരായണന്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തനിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പച്ചക്കള്ളമാണ്. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ താന്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിന്റെ ഉള്ളടക്കം. 

ഇയാള്‍ പ്രതിയായിട്ടുള്ള പോക്‌സോ കേസിന്റെ വിചാരണ നാളെ അടുര്‍ അതിവേഗ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. നാളെ രാവിലെ പതിനൊന്നുമണിക്ക് ഹാജരാകാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം നാരായണന്‍ കുട്ടി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

2019 തിരുവോണദിവസം വീട്ടിലെത്തിയ ബന്ധുവായ ഭിന്നശേഷിക്കാരിയായ കുട്ടിയെ കടന്നുപിടിച്ചുവെന്നണാണ് പരാതി. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് 2021 ഒക്ടോബറിലാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പിന്നീട് പൊലീസിന് കേസ് കൈമാറി. കേസില്‍ പെണ്‍കുട്ടിയുടെ അമ്മ രണ്ടാം പ്രതിയാണ്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വേര്‍പ്പെട്ട് കഴിയുകയായിരുന്നു. ഇരുവരുടെയും വിവാഹമോചനഹര്‍ജി കുടുംബക്കോടതിയുടെ പരിഗണനയിലാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടിട്ടുള്ളതാണെന്നാണ് കേസ് എന്നാണ് നാരായണന്‍ കുട്ടിയുടെ സുഹൃത്തുക്കള്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com