

കോട്ടയം; കുഞ്ഞിനു വേണ്ടിയുള്ള എട്ടു വർഷമായുള്ള അവരുടെ കാത്തിരിപ്പായിരുന്നു. എന്നാൽ ആ മുഖമൊന്നുകാണുന്നതിന് മുന്നേ റിൻസി പോയി, കൂടെ ഗർഭസ്ഥശിശുവും. നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിലാണ് ഗർഭിണിയും കുഞ്ഞും മരിച്ചത്.
ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് നഴ്സായ കളത്തൂർ കളപ്പുരയ്ക്കൽ റിൻസമ്മ ജോൺ (റിൻസി– 40) ആണ് മരിച്ചത്. ഇന്നലെ രാവിലെ പാലാ-പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കലിലാണ് അപകടമുണ്ടായത്. ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ നായ റോഡിനു കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു.
7 മാസം ഗർഭിണിയായ റിൻസമ്മ റോഡിൽ വയറടിച്ചു വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിൻസമ്മയെയും ഗർഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ബിജുവിനും (45) പരുക്കേറ്റു. 8 വർഷം മുൻപ് വിവാഹിതരായ ഇവർക്കു കുട്ടികളില്ലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates