പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരം; പിന്തുണച്ച് മുഖ്യമന്ത്രി

ലക്ഷദ്വീപ് വിഷയത്തില്‍ ഡജനിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍, പൃഥ്വിരാജ്‌
പിണറായി വിജയന്‍, പൃഥ്വിരാജ്‌
Updated on: 
1 min read



തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ ഡജനിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രചാരണങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരേയും അതേ അസഹിഷ്ണുത അവര്‍ കാണിച്ചു. എന്നാല്‍ അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പിച്ചില്ല. അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് നില്‍ക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാന്‍ സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com