മോദിയുടെ പിറന്നാൾ ദിനത്തിൽ ​ഗുരുവായൂരിൽ പിടി ഉഷയുടെ വഴിപാട്

മോദിയുടെ പിറന്നാൾ ദിനത്തിൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പിടി ഉഷ എംപി പ്രത്യേക വഴിപാട് നടത്തി
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

​ഗുരുവായൂർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ാം പിറന്നാളായിരുന്നു ഇന്നലെ. പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും ഉൾപ്പടെ നിരവധി പേരാണ് മോദിക്ക് പിറന്നാൾ ആശംസകൾ കുറിച്ചത്. മോദിയുടെ പിറന്നാൾ ദിനത്തിൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പിടി ഉഷ എംപി പ്രത്യേക വഴിപാട് നടത്തി. മോദിയുടെ 72ാം പിറന്നാളായതിനാൽ 72 പാക്കറ്റ് വെണ്ണ നിവേദ്യമാണ് വഴിപാട് ചെയ്തത്. 

തുടർന്ന്  പ്രധാനമന്ത്രിക്ക് ജന്മദിന ആശംസ കാർഡുകൾ അയയ്ക്കുന്ന ബിജെപിയുടെ പരിപാടി ഹെഡ് പോസ്റ്റ് ഓഫിസിൽ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ, ജില്ല ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ട്രഷറർ കെ.ആർ.അനീഷ്,  മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് എന്നിവർ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com