തിരുവനന്തപുരം: പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം പിഎസ്സി ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും. ഇന്ന് ചേര്‍ന്ന പിഎസ്സി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പിഎസ്സി വിജിലന്‍സ് എസ്പി സിനി എഫ് ഡെന്നിസിനാണ് അന്വേഷണ ചുമതല. ആലപ്പുഴ ലജ്നത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സെന്ററിലാണ് ചോദ്യപേപ്പര്‍ മാറി നല്‍കിയത്.
വിവിധ കമ്പനി കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (എല്‍ജിഎസ്) തസ്തികകളിലേക്ക് അടക്കമുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ചോദ്യക്കടലാസ് മാറി നല്‍കിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്.
സെന്ററിന്റെ ചുതമലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ടായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ രണ്ട് അധ്യാപകര്‍, അഡീഷനല്‍ ചീഫ് സൂപ്രണ്ടായ പിഎസ്സിയിലെ പേഴ്‌സനല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും അന്വേഷണം. പരീക്ഷയുടെ ഒന്നാം ഘട്ടം റദ്ദാക്കിയിട്ടില്ലെങ്കിലും ചോദ്യം മാറി ലഭിച്ച 166 പേര്‍ക്കും രണ്ടാംഘട്ട പരീക്ഷ എഴുതേണ്ടവര്‍ക്കും പുനഃപരീക്ഷ നടത്തുമെന്ന് പിഎസ്സി അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates