

തിരുവനന്തപുരം: ആർത്തവ അവധിയുമായി ബന്ധപ്പെട്ട് മുൻ നിലപാട് തിരുത്തി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. ആര്‍ത്തവം നാണക്കേടെന്ന് പറഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന്റെ നയത്തെയാണ് നാണക്കേടെന്ന് വിശേഷിപ്പിച്ചതെന്നും ശ്രീലേഖ പറഞ്ഞു. ആര്‍ത്തവം സ്വാഭാവിക പ്രക്രിയയാണെന്നും അതില്‍ നാണിക്കാനെന്താണ് ഉള്ളതെന്നും ശ്രീലേഖ പുതിയ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
ശ്രീലേഖയുടെ കുറിപ്പിന്റെ പൂർണരൂപം:
പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി. എന്റെ FB പോസ്റ്റ് വായിക്കാതെ ഓരോരുത്തര് ഓരോന്ന് create ചെയ്ത് സ്വന്തം പേജിലൂടെ ഇട്ടു ഹരം കൊള്ളുന്നതിനെ എന്ത് പറയാൻ! Menstrual dignity എന്ന് പറഞ്ഞ് ഉത്ഘോഷിക്കുന്ന സർക്കാരിന്റെ ഈ നയത്തെയാണ് നാണക്കേടെന്നു ഞാൻ പറഞ്ഞത്. ആർത്തവത്തിൽ നാണിക്കാ നെന്തിരിരിക്കുന്നു? അതൊരു സ്വാഭാവിക പ്രക്രിയയല്ലേ?. ശ്രീലേഖ കുറിച്ചു.
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നാണ് മുമ്പ് ശ്രീലേഖ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടത്. ആർത്തവത്തിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്! ഇതാണോ menstrual dignity? നാണക്കേടല്ലേ? എന്നായിരുന്നു ശ്രീലേഖ നേരത്തെ ചോദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates