

തിരുവനന്തപുരം: ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗത്തില് വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന് അറബിക്കടലിനും മധ്യ കിഴക്കന് അറബിക്കടലിനും മുകളിലായാണ് ന്യൂനമര്ദ്ദം സ്ഥിതി ചെയ്യുന്നത്. വരും മണിക്കൂറില് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമര്ദ്ദമാവുകയും തുടര്ന്ന് ഒക്ടോബര് 21-ഓടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലില് തീവ്ര ന്യൂനമര്ദ്ദമായി മാറാന് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടലിനും ആന്ഡമാന് കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില് സഞ്ചരിക്കുന്ന ചക്രവാതച്ചുഴി ഒക്ടോബര് 20-ഓടെ മധ്യ ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദമായി ശക്തി പ്രാപിക്കാന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates