

തൃശൂർ; യുവതിയെ പീഡനത്തിന് ഇരയാക്കുകളും സ്വർണം കവരുകയും ചെയ്തതിനു ശേഷം വിഷം കൊടുത്ത് കൊല്ലാൻ ശ്രമം. യുവ അഭിഭാഷകനെതിരെ ക്ലർക്കായ യുവതിയാണ് പരാതി നൽകിയത്. 35 പവൻ തട്ടിയെടുത്തെന്നാണ് പുതുക്കാട് സ്വദേശിനിയായ 22കാരിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ വിയ്യൂരിൽ താമസിക്കുന്ന കൊല്ലം സ്വദേശിയായ അഡ്വ. വിദ്യ ലൂവിസിനെതിരെ (42) വിയ്യൂർ പൊലീസ് കേസെടുത്തു.
അഭിഭാഷകനെതിരെ വധശ്രമം, പീഡനം, കബളിപ്പിക്കൽ, തട്ടിയെടുക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പലതവണയായി 35 പവൻ തട്ടിയെടുത്തെന്നാണ് പരാതി. സ്വർണവും ശന്പളവും ചോദിച്ചപ്പോൾ അഭിഭാഷകൻ മർദ്ദിക്കുകയും വായിലേക്ക് ബലമായി വിഷം ഒഴിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. അവശയായ യുവതിയെ വിവരമറിഞ്ഞെത്തിയ സഹോദരനും ബന്ധുവും കൂടിയാണ് ആശുപത്രിയിലെത്തിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates