

മലപ്പുറം; പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ഇരട്ട ജീവപര്യന്തം തടവ്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റൊരു മകളെ പീഡിപ്പിച്ച കേസില്‍ ഇയാളെ ഈ മാസം 13ന് ആജീവാനന്ത തടവിനും 2.10 ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചിരുന്നു. രണ്ട് പോക്‌സോ കേസുകളിലും കൂടിയാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
തടവു ശിക്ഷയ്ക്കൊപ്പം മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. പിഴ അടച്ചാല്‍ രണ്ട് ലക്ഷം രൂപ കുട്ടിക്ക് നല്‍കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. ബാലനീതി നിയമപ്രകാരം മൂന്ന് വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവും വിധിച്ചു.
2014ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പീഡനവിവരം കുട്ടികള്‍ അമ്മയെ അറിയിച്ചതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates