തിരുവനന്തപുരത്തെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഒന്നര ലക്ഷം രൂപ മോഷണം പോയി

ഓഫീസിനുള്ളില്‍ കയറി പണവുമെടുത്ത് മോഷ്ടാവ് ഇറങ്ങിയോടുകയായിരുന്നു
Theft
Theftപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: പാളയം പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. ഒന്നര ലക്ഷം രൂപയോളം മോഷണം പോയി. പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫീസിനുള്ളില്‍ കയറി പണവുമെടുത്ത് മോഷ്ടാവ് ഇറങ്ങിയോടുകയായിരുന്നു.

Theft
പാറപ്പുറത്തു നിന്ന് സെൽഫി എടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണു; ആഴിമലയിൽ തീർഥാടക സംഘത്തിലെ അം​ഗത്തിന് ദാരുണാന്ത്യം

ഈ പമ്പില്‍ രണ്ടാമത്തെ തവണയാണ് മോഷണം നടക്കുന്നത്. പുലര്‍ച്ചെ ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ കളക്ഷനാണ് പമ്പില്‍ സൂക്ഷിച്ചിരുന്നതെന്ന് പമ്പ് ഉടമകള്‍ പറയുന്നു.

Theft
വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പിഡീപ്പിച്ചു; കണ്ണൂരിൽ വൈദികന്‍ അറസ്റ്റില്‍

ഒരാള്‍ നടന്നു വരുന്നതും, ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓഫീസിനുള്ളില്‍ കയറുകയുമായിരുന്നു. ഇയാള്‍ പണവുമെടുത്ത് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

Summary

Massive robbery at Palayam petrol pump. Around 1.5 lakh rupees stolen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com