തിരുവനന്തപുരം: സംസ്ഥാനത്ത് ജലവിമാന പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു. ടൂറിസം വികസനത്തിന് സഹായകമാകുന്ന ജലവിമാന പദ്ധതി സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ പരീക്ഷിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. ഇതിന്റെ ഭാഗമായി കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ ജലവിമാനം പറത്തുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു.
കെഎസ്ഇബിയുടെ അണക്കെട്ടുകളിലാകും കരയിലും ജലത്തിലും പറക്കുന്ന വിമാനങ്ങള്‍ പരീക്ഷിക്കുന്നത്. തുടക്കത്തില്‍ മൂന്നാറിലെ മാട്ടുപ്പെട്ടി അണക്കെട്ടിനെയും വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനെയും ബന്ധപ്പെടുത്തിയാകും നടപ്പാക്കുക. ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കുകയാണ് ലക്ഷ്യം.നേരത്തെ കായലുകളില്‍ ജലവിമാനം ഓടിക്കാന്‍ ടൂറിസം വകുപ്പ് ശ്രമിച്ചിരുന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പുമൂലം നടന്നിരുന്നില്ല. ഉള്‍നാടന്‍ മത്സ്യബന്ധനത്തെ തകര്‍ക്കുമെന്ന് ആരോപിച്ചായിരുന്നു എതിര്‍പ്പ്.
ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കുകയാണ് ലക്ഷ്യം
അന്ന് ഒരുവട്ടം പരീക്ഷണപ്പറക്കലും നടത്തിയിരുന്നു. അണക്കെട്ടുകളിലാകുമ്പോള്‍ എതിര്‍പ്പുണ്ടാകില്ലെന്നത് കണക്കിലെടുത്താണ് കെഎസ്ഇബി പദ്ധതിയുമായി രംഗത്തെത്തുന്നത്.
നടത്തിപ്പ് സ്വകാര്യ ഏജന്‍ജികളെ ഏല്‍പ്പിക്കും. സിവില്‍ ഏവിയേഷനില്‍ നിന്നുള്‍പ്പെടെ അനുമതിവാങ്ങേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതും സുരക്ഷാ ലൈസന്‍സുകള്‍ വാങ്ങേണ്ടതും ഇവരുടെ ചുമതലയായിരിക്കും.
വിമാനങ്ങളും അവര്‍ ഏര്‍പ്പെടുത്തണം. 14 സീറ്റുകളുള്ള വിമാനമാകും തുടക്കത്തില്‍ ഓടിക്കുക. അടിസ്ഥാന സൗകര്യമൊരുക്കാന്‍ പത്തുകോടി ചെലവാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates