എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി, ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ADGP S Sreejith
എഡിജിപി എസ് ശ്രീജിത്ത് ഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രയില്‍ എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി. ചീഫ് സെക്രട്ടറി നല്‍കിയ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് കേരള ഹൈക്കോടതി റദ്ദാക്കി. നടപടിയില്‍ ചീഫ് സെക്രട്ടറിയെ കോടതി വിമര്‍ശിച്ചു. പരാതിക്കാരനെ ഒപ്പമിരുത്തിക്കൊണ്ടുള്ള സംയുക്ത ഹിയറിങ്ങ് തെറ്റായ നടപടിയാണെന്ന് കോടതി വ്യക്തമാക്കി.

ADGP S Sreejith
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം

ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് എഡിജിപി ശ്രീജിത്തിനെതിരെ ഹൈക്കോടതി നടപടി. അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതില്‍ ശ്രീജിത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ പരാതിയില്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

പരാതിക്കാരനെയും ആരോപണവിധേയനെയും ഒരുമിച്ചിരുത്തി ഹിയറിങ് നടത്തിയത് നീതിയുക്തമായ നടപടിയല്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരന് പല കാര്യങ്ങളും ഹിയറിങ് അധികാരികളോട് പറയാനുണ്ടാകും. എന്നാല്‍ ആരോപണവിധേയന്റെ സാന്നിധ്യത്തില്‍ ഇത് പറയുക ബുദ്ധിമുട്ടാകും. മാത്രമല്ല, ഹിയറിങ്ങില്‍ എന്തെങ്കിലും തെളിവു ഹാജരാക്കിയാല്‍ അത് എളുപ്പം മറികടക്കാനും ആരോപണ വിധേയന് സാധിക്കുമെന്ന് കോടതി വിലയിരുത്തി.

ചീഫ് സെക്രട്ടറിയുടെ നടപടി പരാതിക്കാരനെ സങ്കടത്തിലാക്കുന്ന തരത്തിലുള്ളതാണ്. പരാതിക്കാരനായ ബിബിന്‍ ഇടമനയ്ക്ക് ആരോപണം തെളിയിക്കാന്‍ ശരിയായ അവസരം നല്‍കിയിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും ഉയര്‍ന്ന അച്ചടക്കവും നീതിപൂര്‍വകമായ നടപടിയുമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത്തരമൊരു നടപടിയല്ല ഉണ്ടായിട്ടുള്ളത്. ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ടില്‍ കൃത്യമായ തീയതിപോലും രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.

ADGP S Sreejith
ഹൈക്കോടതിക്ക് സമീപം ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം
ADGP S Sreejith
'ദുരന്തത്തിലേക്ക് നയിച്ചത് അശാസ്ത്രീയമായ നിര്‍മാണം; ഈ അപകടത്തിന്റെ പേരില്‍ വയനാടിന്റെ സ്വപ്നപദ്ധതി ഉപേക്ഷിക്കരുത്'
ADGP S Sreejith
അക്കാദമികൾ കൂടുതൽ ജനകീയമാകണം; പുതിയ ഭരണസമിതികൾ ഉടൻ നിലവിൽ വരുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ്
ADGP S Sreejith
ജവാനെ 'സ്‌കോച്ച്' ആക്കി വില്‍പ്പന, തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണകേന്ദ്രം കണ്ടെത്തി, യുവാവ് പിടിയില്‍
Summary

Setback for ADGP S. Sreejith; High Court quashes Chief Secretary's clean-chit report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com