

തിരുവനന്തപുരം: ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി. തിരുവനന്തപുരം നരുവാമൂട് സ്വദേശി ശിവസൂര്യ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസില്‍ കാര്‍ത്തിക, അജിത്, ആരോമല്‍, പ്രിയദര്‍ശന്‍ എന്നിവരാണ് പിടിയിലായത്.
ഒന്നര വര്‍ഷം മുമ്പ് ഫുട്‌ബോള്‍ കളിക്കിടെ ടര്‍ഫില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവദിവസം രാത്രി എട്ടരയ്ക്ക് ഒരു വസ്ത്രശാലയ്ക്ക് മുന്നില്‍ ശിവസൂര്യ നില്‍ക്കുന്നത് ബൈക്കുകളിലെത്തിയ പ്രതികള്‍ കണ്ടു. പ്രതികളെല്ലാം മദ്യലഹരിയിലായിരുന്നു.
ശിവസൂര്യ തുറിച്ചു നോക്കി എന്നാരോപിച്ച് പ്രതികള്‍ ശിവസൂര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വസ്്ത്രശാലയുടെ കണ്ണാടിയിലേക്ക് ശിവസൂര്യയെ തള്ളിയിട്ടു. മറിഞ്ഞു വീണ ശിവസൂര്യയുടെ വയറില്‍ ചില്ല് തറച്ചു കയറി. ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ ബൈക്കിന് നടുവില്‍ വെച്ച് ശാന്തിവിള ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ബൈക്കില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ കാലുകള്‍ ടാറിലുരഞ്ഞ് ഒരു വിരല്‍ പകുതിയായി പോയിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നു പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates