

കാസര്‍കോട്: മഞ്ചേശ്വരത്ത് അമ്മയെ മകന്‍ തീ കൊളുത്തി കൊലപ്പെടുത്തി. വോര്‍ക്കാട് സ്വദേശി ഫില്‍ഡ ഡിസൂസ (60 ) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെയാണ് സംഭവം. പ്രതി മെല്‍വിന്‍ ഒളിവിലാണ്.
അമ്മ ഉറങ്ങിക്കിടക്കുന്നതിനിടെ മകന്‍ തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം. അമ്മയെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ ലോലിതയേയും പ്രതി ആക്രമിച്ചു. പൊള്ളലേറ്റ ലോലിത ചികിത്സയിലാണ്.
അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് പ്രതി ലോലിതയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ദേഹത്തേക്ക് വസ്ത്രങ്ങള്‍ കൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല.
Son sets mother on fire in Manjeshwaram, Kasargod. The deceased was identified as Filda, a native of Vorkad.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
