ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കടത്തി; സിനിമ സ്‌റ്റൈല്‍ കവര്‍ച്ച പാലക്കാട്ട്

ആന്ധ്രയില്‍ നിന്നും ഉരുക്കളുമായി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി
buffalo
കടത്തിയ ഉരുക്കൾ ടിവി ദൃശ്യം
Updated on
1 min read

പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയില്‍ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു. കാറിലും ജീപ്പിലും ബൈക്കിലുമായി എത്തിയ സംഘമാണ് 50 പോത്തുകളെയും 27 മൂരികളെയും കടത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.

ആന്ധ്രയില്‍ നിന്നും ഉരുക്കളുമായി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. കോട്ടയം കുറവിലങ്ങാട് സ്വദേശി ജോബിയുടേതായിരുന്നു ഉരുക്കള്‍. ലോറി തടഞ്ഞ സംഘം ലോറിയിലുണ്ടായിരുന്നവരെ കാറിലേക്കും ജീപ്പിലേക്കും മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന പോത്തുകളെയും മൂരികളെയും കിഴക്കഞ്ചേരി പഞ്ചായത്തിലെ രണ്ടു സ്ഥലങ്ങളിലേക്കായി മാറ്റുകയായിരുന്നു. തുടര്‍ന്ന് ലോറി, ഡ്രൈവര്‍ക്ക് തന്നെ തിരിച്ചു കൊടുത്തു. ലോറിക്കാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.

buffalo
അര്‍ജുന്‍ എവിടെ?; തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍; യന്ത്രക്കൈകള്‍ നീളും, 60 അടി ആഴത്തിലേക്ക്

തുടര്‍ന്ന് പൊലീസ് ഉരുക്കളെ കണ്ടെത്തി. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ സജീര്‍, ഷമീര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ സ്‌റ്റൈലില്‍ ലോറി തടഞ്ഞ് ഉരുക്കളെ തട്ടിയെടുത്തതെന്ന് പൊലീസ് സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com