ഇന്നും തെരുവുനായ ആക്രമണം; തൃശൂരില്‍ 10 പേര്‍ക്ക് കടിയേറ്റു

റോഡിലൂടെ നടന്നുപോയവര്‍ക്കാണ് നായയുടെ കടിയേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തൃശൂര്‍: സംസ്ഥാനത്ത് ഇന്നും തെരുവുനായ ആക്രമണം. തൃശൂര്‍ വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ പത്തുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. 

റോഡിലൂടെ നടന്നുപോയവര്‍ക്കാണ് നായയുടെ കടിയേറ്റത്. വല്ലച്ചിറ ഭാഗത്തായിരുന്നു ആദ്യം നായയുടെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് പൂച്ചന്നിപ്പാടം ഭാഗത്തേക്കും ഊരകം ഭാഗത്തേക്കും ഈ നായ പോയതായി നാട്ടുകാര്‍ പറയുന്നു. 

കണ്ണില്‍ കണ്ടവരെയെല്ലാം നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. നായക്ക് പേവിഷബാധ ഉണ്ടോയെന്നും സംശയമുണ്ട്. പിന്നീട് നായയെ വാഹനം ഇടിച്ചു ചത്ത നിലയില്‍ ഊരകത്ത് നിന്നും കണ്ടെത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Nedumbassery accident updation
Murali Sreeshankar
 Nedumbassery accident updation
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com