

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് കോട്ടയത്ത്. 777 പേർക്കാണ് കോട്ടയത്ത് രോഗം കണ്ടെത്തിയത്. എറണാകുളത്തും 700ന് മുകളിലാണ് രോഗികളുടെ എണ്ണം. സംസ്ഥാനത്ത് ആകെ 5,887 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കോട്ടയം 777, എറണാകുളം 734, തൃശൂർ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂർ 230, വയനാട് 208, ഇടുക്കി 100, കാസർക്കോട് 59 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5180 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 555 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 728, എറണാകുളം 651, തൃശൂർ 629, മലപ്പുറം 586, പത്തനംതിട്ട 446, കോഴിക്കോട് 467, കൊല്ലം 431, തിരുവനന്തപുരം 293, ആലപ്പുഴ 324, പാലക്കാട് 91, കണ്ണൂർ 194, വയനാട് 195, ഇടുക്കി 95, കാസർക്കോട് 50 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates