

കോഴിക്കോട് : ദേശീയപാത ബൈപാസില്‍ ഒളവണ്ണയില്‍ 130 രൂപയുടെ ടോള്‍ അടയ്ക്കാതെ, വെട്ടിച്ചു കടന്നത് 9 കോടിയിലധികം രൂപ വിലയുള്ള റോള്‍സ് റോയ്‌സ് കാര്‍.
തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോള്‍ പൊലീസിനും റോള്‍സ് റോയ്‌സ് കമ്പനിക്കും പരാതി നല്‍കി ടോള്‍ പ്ലാസ അധികൃതര്‍. എച്ച്ആര്‍ 72 കെ 7977 എന്ന ഹരിയാന രജിസ്‌ട്രേഷനുള്ള റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറാണ് കഴിഞ്ഞ 4ന് വൈകിട്ട് 3.36നു രാമനാട്ടുകരയില്‍ നിന്നു വെങ്ങളം ഭാഗത്തേക്കുള്ള ടോള്‍ വെട്ടിച്ചുകടന്നത്. ജീവനക്കാര്‍ ടോള്‍ ബാരിയര്‍ ആം അടയ്ക്കുന്നതിനു മുമ്പ് കാര്‍ അപ്പുറത്തെത്തി.
ഹരിയാന രജിസ്‌ട്രേഷനുള്ള മറ്റൊരു വാഹനം പല തവണയാണ് ടോള്‍ കൊടുക്കാതെ വെട്ടിച്ചു കടന്നത്. ദിനം പ്രതി ഒട്ടേറെ വാഹനങ്ങള്‍ ഇത്തരത്തില്‍ ടോള്‍ വെട്ടിച്ചുകടക്കുന്നതായും പൊലീസില്‍ ദൃശ്യങ്ങള്‍ സഹിതം പരാതിപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പൊലീസ് അന്വേഷിക്കുമ്പോള്‍, കാര്‍ വിറ്റതായാണ് രേഖകള്‍ പ്രകാരമുള്ള ഉടമകള്‍ പറയുന്നതെന്നും ടോള്‍ അധികൃതര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates