ഗവര്‍ണര്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു; സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയാണ്: വി ശിവന്‍കുട്ടി

ഗവർണർ പെരുമാറുന്നത് ഏകാധിപതിയെപോലെയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
വി ശിവന്‍കുട്ടി
വി ശിവന്‍കുട്ടി
Updated on: 
1 min read


പീരുമേട്: ഗവർണർ പെരുമാറുന്നത് ഏകാധിപതിയെപോലെയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വൈസ് ചാൻസിലർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. എംഎൽഎമാരെ ഭീഷണിപ്പെടുത്തുകയാണ് ​ഗവർണർ ചെയ്യുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് ​ഗവർണറുടെ ഭാ​ഗത്ത് നിന്ന് വരുന്നത്. പീരുമേട്ടിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വാക്കുകൾ. ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

സർക്കാരിനെ ഭീഷണിപ്പെടുത്തുകയാണ് ​ഗവർണർ. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന പ്രവർത്തനങ്ങളാണിതൊക്കെയെന്നും മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com