വഴക്കിട്ട് ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി;  വീട്ടമ്മ മരിച്ചു

ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരം അമ്പൂരി കവലയിലെ കുരിശ്ശടിക്ക് സമീപം വെച്ചായിരുന്നു സംഭവം
ജയ
ജയ
Updated on: 
1 min read

തിരുവനന്തപുരം: ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു. അമ്പൂരി ചന്തയ്ക്കു സമീപം മീതിയാങ്കല്‍ ഹൗസില്‍ റെനുവിന്റെ ഭാര്യ ജയയാണ്(38) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.  

ശനിയാഴ്ച വൈകീട്ട് 3.15-ഓടെ തിരുവനന്തപുരം അമ്പൂരി കവലയിലെ കുരിശ്ശടിക്ക് സമീപം വെച്ചായിരുന്നു സംഭവം. റോഡിനരികില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവുമായി വഴക്കിട്ട ജയ കൈവശമുണ്ടായിരുന്ന കുപ്പിയില്‍ നിറച്ച പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ചശേഷം തീ കത്തിക്കുകയായിരുന്നു. 

ഭര്‍ത്താവും സമീപമുണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തിയശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ജയ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഭര്‍ത്താവിന്റെ കച്ചവടത്തിനായി കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിനെച്ചൊല്ലിയുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meenangadi School Excursion Controversy: Principal Had Not Consumed Alcohol; Blood Test Result Negative
Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
X

FOLLOW US

ON GOOGLE DISCOVER