നിലമ്പൂരില്‍ മക്കളുടെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു, പ്രതി പൊലീസില്‍ കീഴടങ്ങി

വാക്കേറ്റത്തിനിടെ കുപിതനായി കത്തി കൊണ്ട് വെട്ടിയെന്ന് പൊലീസില്‍ ഷാജി മൊഴി നല്‍കിയത്.
ഷാജി, നിഷാമോള്‍
ഷാജി, നിഷാമോള്‍
Updated on
1 min read

മലപ്പുറം: മമ്പാട് പുള്ളിപ്പാടത്ത് മക്കളുടെ കണ്‍മുന്നില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പുള്ളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടില്‍ പരേതനായ ജോസഫിന്റെയും ഷീബയുടെയും മകള്‍ നിഷാമോള്‍ (32) ആണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ടത്. സംഭവശേഷം ഭര്‍ത്താവ് ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജി (43) സ്റ്റേഷനില്‍ കീഴടങ്ങി. വിദ്യാര്‍ഥികളായ മക്കള്‍ ഷാന്‍ഷാജി, നേഹ, ഹെനന്‍, ഹെന്ന എന്നിവരുടെ മുന്നില്‍ വൈകിട്ട് 6.30നാണ് കൊലപാതകം നടന്നത്.

ഷാജി, നിഷാമോള്‍
വിവാഹ വാര്‍ഷികത്തിന് ഏഴു കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഭൂമി ദാനം ചെയ്തു; മാതൃകയായി ദമ്പതികള്‍

ടാപ്പിങ് തൊഴിലാളിയാണ് ഷാജി. കുടുംബ കലഹത്തെത്തുടര്‍ന്ന് നിഷാമോള്‍ മക്കളുമൊത്ത് 2 മാസം മുമ്പ് കറുകമണ്ണയില്‍ അമ്മയുടെ അടുത്തേക്ക് പോന്നു. 2 ആഴ്ച മുമ്പാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറിയത്. ഒപ്പമുണ്ടായിരുന്ന അമ്മ ഇന്നലെ സ്ഥലത്തില്ലായിരുന്നു. മൂത്ത കുട്ടിയെ 10-ാം ക്ലാസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് 6 മണിയോടെ ഷാജി ക്വാര്‍ട്ടേഴ്‌സിലെത്തി. വാക്കേറ്റത്തിനിടെ കുപിതനായി കത്തി കൊണ്ട് വെട്ടിയെന്ന് പൊലീസില്‍ ഷാജി മൊഴി നല്‍കിയത്. തലയ്ക്ക് പിന്നിലും മുഖത്തും മുറിവുകളുണ്ട്. മുഖം വികൃതമായ നിലയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബഹളവും കുട്ടികളുടെ നിലവിളിയും കേട്ടെത്തിയ നാട്ടുകാര്‍ നിഷാമോളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. ഇന്‍സ്‌പെക്ടര്‍ എ എന്‍ ഷാജുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Haseena, Suresh
'Father killed mother', children found mother's body as they were getting ready to go to school
Haseena Murder
Meerut man breaks down after wife found dead at home
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com